-
പാലക്കാട്: കുഴൽപ്പണം കടത്തുന്നവരാണെന്ന് സംശയിച്ച് മുണ്ടൂർ െഎ.ടി.സി.ക്ക് സമീപം കാർ തടഞ്ഞുനിർത്തി ദമ്പതിമാരുടെ പണവും സ്വർണവും ഫോണുകളും കവർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൃശ്ശൂർ മണ്ണമ്പറ്റ വരാക്കരസ്വദേശി രമേശ് (20) ആണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെയാണ് ഇയാളെ വരാക്കരയിലുള്ള വീട്ടിൽനിന്ന് അറസ്റ്റുചെയ്തത്.
രണ്ട് വാഹനങ്ങളിലായെത്തിയാണ് ഏഴംഗസംഘം കവർച്ച നടത്തിയത്. ഇതിൽ ഒരു വാഹനം ഓടിച്ചിരുന്നയാളെയാണ് പിടികൂടിയത്. മോഷ്ടാക്കളുപയോഗിച്ചിരുന്ന രണ്ട് വാഹനവും പിടികൂടിയിട്ടുണ്ട്. എന്നാൽ, ദമ്പതിമാരുെട കാർ കണ്ടെത്താനായിട്ടില്ല. മോഷണം നടന്ന മുണ്ടൂർ െഎ.ടി.സി. പ്രദേശത്തുനിന്നുള്ള ആളുകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രമേശ് ഓടിച്ചിരുന്ന കാർ നമ്പർ തിരിച്ചറിഞ്ഞാണ് ഇയാളെ പിടികൂടിയത്. കുഴൽപ്പണം കടത്തുന്നവരാണെന്ന് സംശയിച്ചായിരുന്നു മോഷണമെന്ന് പ്രതി സമ്മതിച്ചതായി കോങ്ങാട് സി.െഎ. കെ.സി. വിനു പറഞ്ഞു.
കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം പുരോഗതിയിലാണ്. െഎ.ടി.െഎ. പഠനം കഴിഞ്ഞ രമേശ് ഡ്രൈവറായി ജോലി ചെയ്യുന്നയാളാണ്. കോയമ്പത്തൂർ സിങ്കാനല്ലൂർ സിങ്കൈനഗർ വെള്ളല്ലൂർ റോഡ് വിപഞ്ചികയിൽ പി. ഹരിയും ഭാര്യ ഡോ. പത്മജയുമാണ് കവർച്ചയ്ക്കിരയായത്. വെള്ളിയാഴ്ച രാവിലെ ഏഴേകാലോടെയാണ് സംഭവം. കോയമ്പത്തൂരിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന ഇവരുടെ കാർ മുണ്ടൂർ െഎ.ടി.സി.ക്ക് സമീപമെത്തിയപ്പോൾ രണ്ട് വാഹനങ്ങളിലായിവന്ന ഏഴുപേർ തടഞ്ഞുനിർത്തി കവർച്ച നടത്തുകയായിരുന്നു.
13 ലക്ഷം വില വരുന്ന കാർ, രണ്ട് െഎ-ഫോണുകൾ, ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന എട്ട് സ്വർണ മോതിരങ്ങൾ, 5,000 രൂപ, രണ്ട് വാച്ച്, ആയിരം രൂപയുടെ രണ്ട് സാരി എന്നിവയാണ് കവർന്നത്. കവർന്ന ഫോണുകളിലൊന്ന് പൊറ്റശ്ശേരിക്കു സമീപം കണ്ടെത്തിയിരുന്നു. നഷ്ടപ്പെട്ട മറ്റ് വസ്തുക്കളൊന്നും തിരികെ ലഭിച്ചിട്ടില്ല.
ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമിന്റെ നിർദേശപ്രകാരം പാലക്കാട് സബ് ഡിവിഷൻ ഡിവൈ.എസ്.പി. സാജു കെ.എബ്രഹാം, കോങ്ങാട് സി.െഎ. കെ.സി. വിനു, എസ്.െഎ. എൻ.പി. സത്യൻ, അഡീഷണൽ എസ്.െഎ.മാരായ സുൽഫിക്കർ, ഉദയകുമാർ, സാഹിർ, എസ്.പി.യുടെ ക്രൈംസ്ക്വാഡ് അംഗങ്ങളായ എസ്.െഎ. ജലീൽ, സീനിയൽ സിവിൽപോലീസ് ഓഫീസർമാരായ സാജിത്, സജി, ഷമീർ, ഡ്രൈവർ വിജയൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Content Highlights: man arrested for attacked couples for robbed by misunderstand them as black money smugglers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..