റിയാസ്
ചാവക്കാട്: ഭാര്യയെയും പ്രായപൂർത്തിയാവാത്ത രണ്ട് മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം പോയ തമിഴ്നാട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് കൃഷ്ണഗിരി എം.ജി.ആർ. നഗർ റിയാസി (34)നെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റുചെയ്തത്.
എടക്കഴിയൂർ പഞ്ചവടി സ്വദേശിയായ സ്ത്രീയും അവരുടെ മൂന്ന് കുട്ടികളുമായാണ് റിയാസ് തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയത്. ഭർത്താവിനെ കാണാനില്ലെന്ന റിയാസിന്റെ ഭാര്യയുടെ പരാതിപ്രകാരമാണ് ചാവക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതിയെ തുടർന്ന് അന്വേഷണം തുടങ്ങിയ പോലീസ് റിയാസിനെയും പഞ്ചവടി സ്വദേശിയായ യുവതിയെയും മൂന്ന് മക്കളെയും തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽനിന്ന് കണ്ടെത്തി.
ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചാവക്കാട് എസ്.എച്ച്.ഒ. അനിൽ ടി. മേപ്പിള്ളി, എസ്.ഐ. യു.കെ. ഷാജഹാൻ, എ.എസ്.ഐ.മാരായ ബാബു, രാജേഷ്, എസ്.സി.പി.ഒ.മാരായ പ്രജീഷ്, വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Content Highlights:man arrested for abandoning wife and children
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..