പ്രതീകാത്മക ചിത്രം | Alexander Koerner Getty Images
കോഴഞ്ചേരി: കോവിഡ് രോഗിയായ യുവതിയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞയാളെ പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പൂവത്തൂർ സ്വദേശി രാഹുൽ ആർ.നായരെയാണ് അറസ്റ്റ് ചെയ്തത്. നിസ്സാര കുറ്റം ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ ഇയാളെ വിട്ടയച്ചു.
കുറ്റക്കാരൻ ഡി.വൈ.എഫ്.െഎ. നേതാവായതിനാൽ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുകൾ നടന്നതായും ആക്ഷേപം ഉയരുന്നു. പരാതിക്കാരിയോട് പരാതി പിൻവലിക്കാൻ ചിലർ ആവശ്യപ്പെട്ടു. ഇതോടെ പരാതിയില്ലെന്ന് കാട്ടി കേസ് തീർപ്പാക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ, കേസെടുക്കാതെ പറ്റില്ലെന്ന നിലപാടിൽ പരാതിക്കാരി എത്തിയതോടെയാണ് പേരിനൊരു കേസ് എന്ന നടപടിയിലേക്ക് പോലീസും കടന്നത്.
സെപ്റ്റംബർ രണ്ടിന് ജില്ലാ പോലീസ് മേധാവിക്കും യുവതി പരാതി നൽകിയിരുന്നു. രാഹുൽ എന്ന ആൾ വാട്സ് ആപ്പിലും ഫോണിലും അസഭ്യം പറഞ്ഞതായിരുന്നു പരാതി. പരാതി കൊടുത്ത യുവതിക്ക് കോവിഡ് വന്നത് നന്നായെന്ന അർഥത്തിൽ ഫോണിൽ സംസാരം തുടങ്ങിയശേഷം രാഹുൽ അസഭ്യവാക്കുകൾക്കൊണ്ട് സ്ത്രീയെ അവഹേളിക്കുകയായിരുന്നു.
ഇയാളുടെ ഫോൺ സംഭാഷണം സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയാണ്. ചീത്തവിളിച്ചതിന് പോലീസ് കേസ് എടുത്തിട്ടുമില്ല. അന്വേഷിച്ചവരോട് കോവിഡ് സംബന്ധമായ കേസ് എന്ന ഒഴുക്കൻ മറുപടിയാണ് കോയിപ്രം പോലീസ് സ്റ്റേഷനിൽനിന്ന് ലഭിച്ചത്.
Content Highlights:man abused covid positive patient on mobile phone
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..