പ്രതീകാത്മക ചിത്രം | PTI
ബെംഗളൂരു: കേരളത്തില്‍നിന്നുള്ള ബസില്‍ രാവിലെ ബെംഗളൂരുവിലെത്തിയ മലയാളി യുവാവിനെ ആക്രമിച്ചശേഷം പണം കവര്‍ന്നു. തൃശ്ശൂര്‍ സ്വദേശി ഫയാസ് മുഹമ്മദിനെ (23) യാണ് രണ്ടുപേര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം പണം കവര്‍ന്നത്. മുംബൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന ഫയാസ് ബെംഗളൂരുവിലെ സുഹൃത്തിനെ കണ്ട ശേഷം മുംബൈയിലേക്ക് പോകാനിരിക്കുകയായിരുന്നു.
കഴിഞ്ഞദിവസം രാവിലെ ആറു മണിയോടെ ലാല്‍ബാഗ് വെസ്റ്റ് ഗേറ്റിന് സമീപം ബസില്‍നിന്നിറങ്ങിയശേഷം കാബ് ബുക്ക് ചെയ്യുന്നതിനിടെ രണ്ടുപേര്‍ സ്‌കൂട്ടറിലെത്തി മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു.
അക്രമികളുടെ കൈയില്‍നിന്ന് ഫോണ്‍ തിരികെ മേടിച്ചെങ്കിലും ഒരാള്‍ കത്തിയെടുത്ത് ഫയാസിന്റെ വയറ്റിലും കൈകളിലും കുത്തി. തുടര്‍ന്ന് ഫോണും കൈയിലുണ്ടായിരുന്ന ആയിരം രൂപയും തട്ടിയെടുത്തു. ഇതിനിടെ മറ്റു യാത്രക്കാര്‍ ഫയാസിനെ രക്ഷിക്കാന്‍ വരുന്നതുകണ്ട് അക്രമികള്‍ രക്ഷപ്പെടുന്നതിനിടെ കൈയില്‍നിന്ന് ഫോണ്‍ താഴെവീണു. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫയാസിന്റെ ആരോഗ്യനില തൃപ്തികരമാണ്.
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..