മലയാളി യുവതി മംഗളൂരുവില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍


നവ്യ

മംഗളൂരു: നെല്യാടിയില്‍ മലയാളി യുവതിയെ കിടപ്പുമുറിയില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം എലഞ്ഞി സ്വദേശിയും നെല്യാടിയിലെ വ്യാപാരിയുമായ വി.ജെ.ജോസഫിന്റെ മകള്‍ നവ്യ ജോസഫ് (21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന നവ്യ തിങ്കളാഴ്ച രാവിലെ എട്ടുമണിയായിട്ടും എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് പൊള്ളലേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയെന്നാണ് സൂചന. ഉപ്പിനങ്ങടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

നവ്യ കഴിഞ്ഞവര്‍ഷം മംഗളരുവിലെ സ്വകാര്യ കോളജില്‍നിന്ന് ബി.ബി.എ. പഠനം പൂര്‍ത്തിയാക്കിയതാണ്. കെട്ടിടനിര്‍മാണ കരാറുകാരനാണ് ജോസഫ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് മംഗളൂരുവിലേക്കെത്തിയ ജോസഫിന് നെല്യാടയില്‍ ഹാര്‍ഡ് വെയര്‍ കടയും ഹോളോബ്രിക്‌സ്, ഇന്റര്‍ലോക്ക്, ഇഷ്ടിക എന്നിവയുടെ ഫാക്ടറിയുമുണ്ട്. നവ്യയുടെ അമ്മ: ശോഭ. സഹോദരങ്ങള്‍: നവീന്‍, നയന്‍.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: malayali woman found dead in mangaluru

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented