പ്രതീകാത്മക ചിത്രം | PTI
ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടുമലയാളി വിദ്യാര്‍ഥികളെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. ചെന്നൈയില്‍നിന്ന് ബെംഗളൂരുവില്‍ കാറിലെത്തിയ ഷഹിന്‍ ഹംസ (23), ഷാനിസ് ഉസ്മാന്‍ കുട്ടി എന്നിവരെയാണ് കൊള്ളയടിച്ചത്.
മ്യൂസിയം റോഡില്‍ നിന്നാണ് ആയുധധാരികളായ ഒരുസംഘമാളുകള്‍ ഇരുവരെയും തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് കബണ്‍ പാര്‍ക്ക് പോലീസില്‍ പരാതി നല്‍കിയത്.
തിങ്കളാഴ്ച രാത്രി ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്ക് വരുന്നതിനിടെ കാറിനെ സംഘം പിന്തുടര്‍ന്നിരുന്നതായി വിദ്യാര്‍ഥികള്‍ പോലീസിനോട് പറഞ്ഞു. രാത്രി 11.30-ഓടെ മ്യൂസിയം റോഡിലെത്തിയപ്പോള്‍ സംഘം തടഞ്ഞു. ഇരുവരെയും കാറിന്റെ പിന്നിലെ സീറ്റിലിരുത്തിയ ശേഷം സംഘത്തിലൊരാള്‍ കാറോടിച്ച് ഹൊസൂരിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഭീഷണിപ്പെടുത്തി പത്തു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഓണ്‍ലൈന്‍ വഴി അവരുടെ അക്കൗണ്ടിലേയ്ക്കു മാറ്റി. പിറ്റേദിവസം പുലര്‍ച്ചെ ഹൊസൂരിലുള്ള എ.ടി.എമ്മിലെത്തി ഹംസയുടെ ഡെബിറ്റ് കാര്‍ഡില്‍നിന്ന് 15,000 രൂപയും പിന്‍വലിപ്പിച്ചു.
തുടര്‍ന്ന് ഇരുവരെയും റോഡിലിറക്കി വിട്ട് സംഘം രക്ഷപ്പെടുകയായിരുന്നു. കബണ്‍ പാര്‍ക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..