മരിച്ച ശ്രുതി കാർത്തികേയൻ
തൃപ്രയാര്‍: ഈറോഡില്‍ ദുരൂഹ സാഹചര്യത്തില്‍ മകള്‍ മരിച്ചതിലെ വസ്തുത പുറത്തു കൊണ്ടുവരാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം. വലപ്പാട് എട്ടാം വാര്‍ഡില്‍ തറയില്‍ കാര്‍ത്തികേയനാണ് മകള്‍ ശ്രുതിയുടെ (22) മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയത്.
ബെംഗളൂരു സീ കോളേജിലെ ഒന്നാംവര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥിനിയായിരുന്നു ശ്രുതി. ഓഗസ്റ്റ് 20-ന് നാട്ടിലെത്തുമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, 17-ന് ഈറോഡ് സൗത്ത് പോലീസ് സ്റ്റേഷനില്‍ നിന്ന് ജനറല്‍ ആശുപത്രിയില്‍ ശ്രുതിയെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞ് വീട്ടുകാരെ വിളിച്ചു.
ശ്രുതിയുടെ അമ്മയും സമീപവാസികളും അവിടെയെത്തിയപ്പോഴാണ് മരിച്ചത് അറിയുന്നത്. ശ്രുതിയുടെ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് ഇവരോട് പറഞ്ഞു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന കാര്‍ത്തികേയന്‍ മകള്‍ മരിച്ചതറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്.
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..