പ്രസന്നൻ
പുല്പള്ളി: കർണാടകയിലെ ഹുള്ളഹള്ളിയിൽ മലയാളി വെടിയേറ്റു മരിച്ചു. അമരക്കുനി മൂലത്തറയിൽ പ്രസന്നൻ(57) ആണ് മരിച്ചത്. മൈസൂർ നഞ്ചൻകോട് താലൂക്കിലെ ഹുള്ളഹള്ളി കുറുഗുണ്ടി ഇഞ്ചിപ്പാടത്ത് ചൊവ്വാഴ്ച അർധരാത്രിയാണ് വെടിയേറ്റത്. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന ബത്തേരി സ്വദേശി നിഷാദിന്റെപേരിൽ ഹുള്ളഹള്ളി പോലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തു.
ഇരുവരും കാട്ടുപന്നിയെ തുരത്താനുള്ള തോക്കുമായി ഇഞ്ചിപ്പാടത്തേക്ക് പോയപ്പോൾ പ്രസന്നന്റെ കൈവശമുണ്ടായിരുന്ന നാടൻതോക്ക് നിഷാദിനെ ഏൽപ്പിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. പ്രസന്നന്റെ കാൽമുട്ടിന് വെടിയേൽക്കുകയായും തുടർന്ന് രക്തസമ്മർദം കുറഞ്ഞ പ്രസന്നനെ നഞ്ചൻകോടുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളാകുകയായിരുന്നു.
30 കിലോമീറ്ററോളം അകലെയുള്ള മൈസൂരുവിലെ സ്വകാര്യാശുപത്രിയിൽ കൊണ്ടുപോകും വഴി മരിച്ചു. 1998-ൽ നാടൻ തോക്കും തിരകളും കൈവശംവെച്ചതിന് പ്രസന്നന്റെ പേരിൽ കേസ് നിലവിലുണ്ടെന്ന് പുല്പള്ളി പോലീസ് പറഞ്ഞു.
വർഷങ്ങളായി കർണാടകയിൽ ഇഞ്ചികൃഷി ചെയ്തുവരികയായിരുന്നു പ്രസന്നൻ. തൊട്ടടുത്ത ഇഞ്ചിപ്പാടത്തെ കർഷകനും സുഹൃത്തുമാണ് നിഷാദ്. കാട്ടുപന്നിയുടെ ശല്യമുള്ളതിനാൽ ഇവിടുത്തെ കർഷകർ ഇവയെ തുരത്തുന്നതിനായി തോക്ക് കൈവശം വെക്കുന്നത് പതിവാണ്. രത്നമ്മയാണ് പ്രസന്നന്റെ ഭാര്യ.മക്കൾ: അക്ഷയ്, സൗമ്യ. മരുമകൻ: അനീഷ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..