പ്രതീകാത്മക ചിത്രം | Getty Images
ബെംഗളൂരു: ബൊമ്മനഹള്ളിയിൽ നെയ്യാറ്റിൻകര സ്വദേശിനി നിർമല മേരി (65) കൊല്ലപ്പെട്ട കേസിൽ മലയാളി യുവാവ് അറസ്റ്റിലായി. ആലപ്പുഴ സ്വദേശി ഷാഹുൽ ഹമീദ് (അൻസാരി-35) ആണ് അറസ്റ്റിലായത്. ഷാഹുൽ ഹമീദ് നിർമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം 48 ഗ്രാം സ്വർണാഭരണങ്ങളും പണവും എടുത്ത് കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ മലയാളിയായ പ്രദീപ് (37) എന്നയാളും അറസ്റ്റിലായിട്ടുണ്ടെങ്കിലും ഇയാൾക്ക് കേസിൽ നേരിട്ടു പങ്കില്ലെന്ന് പോലീസ് പറഞ്ഞു. കേരളത്തിൽനിന്നാണ് ഷാഹുൽ ഹമീദ് അറസ്റ്റിലായത്. ഇയാൾക്കെതിരേ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചിലധികം കേസുകളുള്ളതായി പോലീസ് പറഞ്ഞു.
കോടിച്ചിക്കനഹള്ളി മുനേശ്വര ലേഔട്ട് ലേഔട്ടിൽ താമസിച്ചിരുന്ന മേരിയെ ഈ മാസം മൂന്നിനാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മേരിയുടെ മകൻ നാട്ടിൽപോയ സമയത്തായിരുന്നു സംഭവം. സ്വന്തമായുള്ള മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിർമല മേരി പലചരക്കു കട നടത്തിയിരുന്നു.
മുകളിലത്തെ രണ്ടു നില വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഇതിനോടു ചേർന്നുള്ള മറ്റൊരു കെട്ടിടത്തിലായിരുന്നു നിർമല താമസിച്ചിരുന്നത്. വാടകയ്ക്ക് താമസിക്കാനെന്ന പേരിലെത്തിയാണ് ഷാഹുൽ ഹമീദ് കൊല നടത്തിയത്.
Content Highlights:malayali housewife killed in bengaluru alappuzha native arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..