ഷിബു
അഹമ്മദാബാദ്: കടയൊഴിപ്പിക്കുന്നതില്‍ മനംനൊന്ത് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ മലയാളി മരിച്ചു. ചിറയിന്‍കീഴ് പെരുങ്കുഴി കരിക്കാട്ടുവിള വീട്ടില്‍ മണിയന്റെ മകന്‍ ഷിബു (43) ആണ് മരിച്ചത്.
മേംനഗര്‍ ഗാമില്‍ ഗുരുകുലിന് അടുത്ത് ഐ.ഒ.സിയുടെ പെട്രോള്‍ പമ്പിന് സമീപം ടയര്‍ വര്‍ക്‌സ് സ്ഥാപനം നടത്തുകയായിരുന്ന ഷിബു വെള്ളിയാഴ്ചയാണ് ആത്മാഹുതിക്ക് ശ്രമിച്ചത്. സ്ഥലം വാടകയ്ക്ക് നല്‍കിയവര്‍ ഫെബ്രുവരി ഒന്നിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ടു. മൂന്നരലക്ഷത്തിന്റെ ഡെപ്പോസിറ്റ് ഷിബു തിരികെ ചോദിച്ചെങ്കിലും അവര്‍ നല്‍കിയില്ല.
ലോക്ഡൗണ്‍ കാലത്ത് നാട്ടിലേക്കുപോയിരുന്ന ഇദ്ദേഹം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലുമായിരുന്നു. ഈ സമയത്ത് കട നടത്തിയിരുന്ന മറ്റൊരാള്‍ക്കായി ഷിബുവിനെ ഒഴിപ്പിക്കാനായിരുന്നു ശ്രമമെന്ന് ഗുജറാത്ത് ടയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
20 വര്‍ഷമായി ഗുജറാത്തില്‍ ടയര്‍ വര്‍ക്‌സ് ജോലികള്‍ ചെയ്തുവരികയാണ്. കുടുംബം നാട്ടിലാണ്.
കടയുടെ മുന്നില്‍വെച്ചാണ് തീ കൊളുത്തിയത്. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. ഭാര്യ റെജി. മക്കള്‍: ഗോകുല്‍, ശ്യാം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: malayali commits suicide in gujarat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..