-
മലപ്പുറം: താനൂരില്‍ ട്രോമാകെയര്‍ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ സാമൂഹികവിരുദ്ധര്‍ കത്തിച്ചു. താനൂര്‍ ത്വാഹാബീച്ച് സ്വദേശി ഹാരിസിന്റെ ഓട്ടോറിക്ഷയാണ് തിങ്കളാഴ്ച പുലര്‍ച്ചെ അക്രമികള്‍ തീവെച്ച് നശിപ്പിച്ചത്.
ത്വാഹാബീച്ചില്‍ റോഡരികിലായിട്ടാണ് ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്നത്. പ്രദേശത്തെ സാമൂഹികവിരുദ്ധരും ലഹരിമാഫിയക്കാരുമാകാം സംഭവത്തിന് പിന്നിലെന്ന് ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി താനൂര്‍ പോലീസ് പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് താനൂരില്‍ ട്രോമാകെയര്‍ പ്രവര്‍ത്തകനായ ജാബിറിനെ ഒരു സംഘം ആളുകള്‍ വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്ക് പോലീസിനെ സഹായിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജാബിറിന് നേരേ ആക്രമണമുണ്ടായത്.
Content Highlights: malappuram trauma care volunteer's auto set on fire in tanur


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..