Image for Representation. File Photo. AP
മധുര: തമിഴ്‌നാട്ടില്‍ സമ്പര്‍ക്കവിലക്കിനിടെ മുങ്ങി കാമുകിയെ കാണാന്‍ പോയ യുവാവിനെ പോലീസ് പിടികൂടി. മധുരയില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയുന്നതിനിടെ മുങ്ങിയ യുവാവിനെ ശിവഗംഗയിലെ കാമുകിയുടെ വീട്ടില്‍നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് യുവാവിനെയും കാമുകിയെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചു.
അടുത്തിടെ ദുബായില്‍നിന്നെത്തിയ 24 വയസ്സുകാരനാണ് കാമുകിയെ കാണാന്‍ മുങ്ങിയത്. വിദേശത്ത് നിന്ന് എത്തിയതിനാല്‍ ഇയാള്‍ക്ക് സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
പ്രണയബന്ധത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമായതിനാലാണ് കാമുകിയെ കാണാന്‍ പോയതെന്നാണ് ഇയാളുടെ മൊഴി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തങ്ങളുടെ പ്രണയത്തിന് എതിരാണെന്നും ഇതിനെത്തുടര്‍ന്ന് അവള്‍ക്ക് ഏറെ പ്രയാസമുണ്ടായതിനാലാണ് കാണാന്‍ പോയതെന്നും യുവാവ് പോലീസിനോട് പറഞ്ഞു.
Content Highlights: madurai youth escaped from quarantine to meet his lover caught by police


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..