
ഇബ്രാഹിം മുസ്ല്യാർ
കോടഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍. കോടഞ്ചേരി കണ്ണോത്ത് വേഞ്ചേരി സ്വദേശി കുന്നത്ത് കെ.എം. ഇബ്രാഹിം മുസ്ല്യാരെ (54) യാണ് കോടഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി.പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
വിദ്യാര്‍ഥിയായ ഒമ്പതുവയസ്സുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പീഡനവിവരം പുറത്തായത്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
പ്രകൃതിവിരുദ്ധ പീഡനം:ഓട്ടോഡ്രൈവര്‍ക്ക് 30 വര്‍ഷം കഠിനതടവ്
കോഴിക്കോട്: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് 30 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നല്ലളം മാങ്കുനിപ്പാടം ഫാത്തിമ മന്‍സിലില്‍ അബ്ദുള്‍സലാം എന്ന സലാമിനെ (55) യാണ് കോഴിക്കോട് പോക്സോ കോടതി ജഡ്ജി സി.ആര്. ദിനേശ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. 2016 സെപ്റ്റംബര്‍ 27-നായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥി പരിക്കേറ്റ് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പന്നിയങ്കര എസ്.ഐ. വി. കമറുദ്ദീനാണ് കേസന്വേഷിച്ചത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. സുനില്‍കുമാര്‍ ഹാജരായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..