ചെന്നൈ: ഐഐടിയിലെ സ്ത്രീകളുടെ ശുചിമുറിയില്‍നിന്ന് വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഗവേഷക വിദ്യാര്‍ഥിയെ വിദ്യാര്‍ഥിനിയും ജീവനക്കാരും കയ്യോടെ പിടികൂടി. ഐഐടിയിലെ ഗവേഷക വിദ്യാര്‍ഥിയായ ശുഭം ബാനര്‍ജിയാണ് പിടിയിലായത്.
കഴിഞ്ഞദിവസം ഐഐടി ക്യാമ്പസിലെ റെസ്റ്റ് റൂമിലെ സ്ത്രീകളുടെ ശുചിമുറിയില്‍നിന്നാണ് ഇയാള്‍ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചത്. മുപ്പതുവയസ്സുകാരിയായ ഗവേഷക വിദ്യാര്‍ഥിനി ശുചിമുറിയില്‍ കയറിയപ്പോഴാണ് സമീപത്തെ ജനലിനരികില്‍ മൊബൈല്‍ ഫോണ്‍ ഇരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ വീഡിയോ ക്യാമറ ഓണ്‍ ചെയ്ത് ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യുന്നനിലയിലായിരുന്നു.
ഉടന്‍തന്നെ വിദ്യാര്‍ഥിനി ബഹളം വെയ്ക്കുകയും സമീപത്തെ പുരുഷന്മാരുടെ ശുചിമുറിക്കുള്ളിലുണ്ടായിരുന്നവരെ പൂട്ടിയിടുകയും ചെയ്തു. സുരക്ഷാ ജീവനക്കാരെത്തി പുരുഷന്മാരുടെ ശുചിമുറി തുറന്ന് അവിടെയുണ്ടായിരുന്നവരെ പരിശോധിച്ചപ്പോഴാണ് ഫോണ്‍ ശുഭം ബാനര്‍ജിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlights: one held in iit madras for recording video from women toilet
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..