Photo: Facebook.com|DrManikandanIT
ചെന്നൈ: നടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി എം. മണികണ്ഠനെ, സബ് ജയിലില്‍ സുഖവാസമാണെന്ന് കണ്ടെത്തിയതോടെ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരേ ജയില്‍ വകുപ്പ് നടപടിയെടുക്കും.
വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാരോപിച്ച് മലേഷ്യന്‍ സ്വദേശിയായ നടിയാണ് മണികണ്ഠനെതിരേ പോലീസില്‍ പരാതി നല്‍കിയത്. ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ 20-ന് ബെംഗളൂരുവില്‍നിന്നാണ് പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജൂലായ് രണ്ടു വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിനിടെ ജാമ്യഹര്‍ജി നല്‍കിയെങ്കിലും കോടതി തള്ളി. സെയ്ദാപ്പേട്ട സബ് ജയിലില്‍ കഴിഞ്ഞിരുന്ന മണികണ്ഠന് തടവില്‍ ആഡംബര സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ജയില്‍ അധികൃതര്‍ മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ മണികണ്ഠന് തടവറയില്‍ എ.സി., സോഫ, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തിരുന്നുവെന്ന് വ്യക്തമായി. പരിശോധന നടത്തിയ ജയില്‍വകുപ്പ് ഡി.എസ്.പി. മണികണ്ഠനെ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു. മണികണ്ഠന് ആഡംബര സൗകര്യമൊരുക്കിക്കൊടുത്ത പോലീസുകാര്‍ക്കുനേരേ കര്‍ശന നടപടിയെടുക്കാനും ഡി.സി.പി. ശുപാര്‍ശ നല്‍കി. വകുപ്പുതലത്തില്‍ ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.
കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ. മന്ത്രിസഭയുടെ തുടക്കത്തില്‍ ഐ.ടി. മന്ത്രിയായിരുന്ന മണികണ്ഠനെ ടി.ടി.വി. ദിനകരനൊപ്പം ചേര്‍ന്നതിന്റെ പേരില്‍ 2017-ല്‍ പുറത്താക്കുകയായിരുന്നു.
Content Highlights: luxury facilities in sub jail for ex minister manikandan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..