Screengrab: twitter.com|keypadguerilla
മംഗളൂരു: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടിക്കും സുഹൃത്തുക്കള്‍ക്കും നേരേ യുവാക്കളുടെ ആക്രമണം. പ്രണയനൈരാശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കാമുകന്റെ നേതൃത്വത്തിലുള്ള സംഘമാണ് മംഗളൂരു കാദ്രിയിലെ ഹോട്ടലില്‍ അക്രമം അഴിച്ചുവിട്ടത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടോടെയാണ് ആക്രമണം നടന്നതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയും സുഹൃത്തുക്കളും ഹോട്ടലില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് കാമുകന്റെ നേതൃത്വത്തില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ സംഘം ഹോട്ടലിനുള്ളിലേക്ക് ഇരച്ചെത്തിയത്. പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ആദ്യം പാത്രം കൊണ്ട് എറിഞ്ഞു. പിന്നാലെ ഇയാളെയും മറ്റുള്ളവരെയും ക്രൂരമായി മര്‍ദിച്ചു. കത്തി അടക്കമുള്ള ആയുധങ്ങളുമായാണ് സംഘം ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കാദ്രി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: lover attacks girl and her friends in mangaluru hotel
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..