-
വൈത്തിരി(വയനാട്): കേരള സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 70 ലക്ഷം രൂപ സമ്മാനം ലഭിച്ച പൊഴുതന സ്വദേശിയെ ഭീഷണിപ്പെടുത്തിയും മർദിച്ചും ടിക്കറ്റ് തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ.
കോഴിക്കോട്, എറണാകുളം, തൃശ്ശൂർ സ്വദേശികളെയാണ് വൈത്തിരി പോലീസ് അറസ്റ്റുചെയ്തത്.
കുന്ദംകുളം സ്വദേശി വർഗീസ് ബോസ് (33), എറണാകുളം സ്വദേശികളായ ഗീവർ (48), വിപിൻ ജോസ് (45), ഓമശ്ശേരി സ്വദേശി സുരേഷ് (49), പെരുമ്പാവൂർ സ്വദേശി വിഷ്ണു (23), അങ്കമാലി സ്വദേശികളായ രാജിൻ (33), ടോജോ തോമസ് (22) എന്നിവരാണ് അറസ്റ്റിലായത്.
ലോട്ടറിയടിച്ച തുകയെക്കാൾ കൂടുതൽ പണം നൽകാമെന്നുപറഞ്ഞ് പൊഴുതന സ്വദേശിയെ സമീപിച്ചെന്നും തുടർന്ന് ഭീഷണിപ്പെടുത്തിയും മർദിച്ചും ടിക്കറ്റ് തട്ടിയെടുക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. വൈത്തിരിയിലാണ് സംഭവം. ബഹളംകേട്ട് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
Content Highlights:lottery winner attacked in vythiri
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..