കണ്ടെത്തിയ ലോറികൾ ചെങ്കോട്ട പോലീസ് സ്‌റ്റേഷനിൽ | Photo: Kerala Police
ആലുവ: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, കാലടി എന്നിവിടങ്ങളിൽനിന്നു മോഷണം പോയ ലോറികൾ തമിഴ്‌നാട്ടിലെ തെങ്കാശിയിലെ ആളൊഴിഞ്ഞ പ്രദേശത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കാലടിയിലെ പേ പാർക്കിംഗ് മൈതാനത്ത് പാർക്ക് ചെയ്തിരുന്ന ലോറിയും പെരുമ്പാവൂർ വട്ടക്കാട്ടുപടിയിലെ വർക്ക്ഷാപ്പിൽ പണി കഴിഞ്ഞ് നിർത്തിയിരുന്ന ലോറിയുമാണ് കളവുപോയത്.
കാലടിയിൽനിന്നു കാണാതായ ലോറി എടപ്പാൾ സ്വദേശിയുടേതാണ്. മൈസൂരിൽനിന്നു മൈദയുമായി മട്ടാഞ്ചേരിയിലേക്കു വന്ന വാഹനം റിട്ടേൺ ലോഡിനു വേണ്ടിയാണ് കാലടിയിലെത്തിയത്. പനി ബാധിച്ച ഡ്രൈവർ ലോറി ഇവിടെനിർത്തി വീട്ടിലേക്കു പോയപ്പോഴാണ് മോഷണം നടന്നത്. കോട്ടയം സ്വദേശിയുടെ വാഹനമാണ് വട്ടക്കാട്ടുപടിയിലെ വര്‍ക് ഷോപ്പില്‍നിന്നു കളവുപോയത്. വർക്ക്ഷാപ്പിലെ ഒരാൾക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് വര്‍ക് ഷോപ്പ് തുറക്കാറില്ലായിരുന്നു. ഇതിനിടെയാണ് മോഷണം നടന്നത്.
വണ്ടികൾ മോഷണം പോയതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രുപവത്‌കരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് വാഹനങ്ങൾ ചെങ്കോട്ട പോലീസ് സ്റ്റേഷൻ അതിർത്തിയിലെ വിജനമായ പ്രദേശത്ത് കണ്ടെത്തിയത്. ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രൻ, സിവിൽ പോലിസ് ഉദ്യോഗസ്ഥരായ സാബു, ഷിജോ പോൾ, പ്രജിത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Content Highlights:Lorry theft in eranakulam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..