-
പെരുവെമ്പ്(പാലക്കാട്): ആശിച്ചുമോഹിച്ച് വാങ്ങിയ ലോറിയില്‍ ലോക്ഡൗണില്‍ ചെടി വളര്‍ന്ന കാഴ്ചകണ്ട് എത്തിയ ലോറി ഉടമ തൂങ്ങിമരിച്ച നിലയില്‍. പെരുവെമ്പ് അപ്പളത്തില് പരേതനായ ചാമിയാറിന്റെ മകന് ചന്ദ്രനാണ് (52) മരിച്ചത്.
സമ്പൂര്‍ണ ലോക്ഡൗണിന് ദിവസങ്ങള്‍ക്കുമുമ്പാണ് ബിയര്‍ കയറ്റിയ ലോഡുമായി ചന്ദ്രന് പാലക്കാട്ടുനിന്ന് തൊടുപുഴയിലേക്ക് പോയത്. അപ്പോഴേക്കും ലോക്ഡൗണ്‍ എത്തി. വണ്ടി അവിടെ കുടുങ്ങി. കഴിഞ്ഞദിവസം ലോറിയുടെ സ്ഥിതി നോക്കാന്‍പോയ ചന്ദ്രന് റേഡിയേറ്ററില്‍ ചെടികള്‍ വളര്‍ന്നതുകണ്ട് ഏറെ അസ്വസ്ഥനായിരുന്നെന്ന് മരുമകന് ധനേഷ് പറഞ്ഞു. മൂന്നുമാസമായിട്ടും ലോഡിറക്കാന്‍ കഴിയാത്തതിനാല്‍ ലോറിയുടെ ബാറ്ററിയുള്പ്പെടെയുള്ളവയും കേടായി.
അഞ്ചുമാസംമുമ്പ് വാങ്ങിയ ലോറി ലോക്ഡൗണില്‍ കുടുങ്ങി ഓട്ടം നഷ്ടപ്പെട്ടതില്‍ ചന്ദ്രന് വിഷമത്തിലായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ലോറിയുടെ വായ്പാ തവണകളും മുടങ്ങിയിരുന്നു. ലോക്ഡൗണ്‍ തുടങ്ങുന്നതിന് രണ്ടുമാസം മുമ്പാണ് ചന്ദ്രന് സ്വന്തമായി ലോറി വാങ്ങിയത്.
ശനിയാഴ്ച രാവിലെ ഏഴോടെ വീടിനടുത്തെ തറക്കല്കളം കുളത്തോടുചേര്ന്നുള്ള പുളിമരത്തില്‍ ചുരിദാറിന്റെ ഷാളില്‍ തൂങ്ങിയനിലയിലാണ് കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലേക്കുമാറ്റിയ മൃതദേഹം കോവിഡ് ടെസ്റ്റിനും മറ്റ് നടപടികള്ക്കുംശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പുതുനഗരം പോലീസ് കേസെടുത്തു. ഭാര്യ: രജിനി. മക്കള്‍: ശരണ്യ, ശാലിനി. മരുമകന്: ധനേഷ്. സഹോദരിമാര്‍: സുഭദ്ര, സാവിത്രി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: lorry owner found dead in palakkad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..