സിബിഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് തട്ടിപ്പ്; നടി ലീന മരിയ പോളിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്


ബിജു പങ്കജ്/മാതൃഭൂമി ന്യൂസ്

Leena Maria Paul (File photo: Mathrubhumi archives | Vipin Velayudhan)

കൊച്ചി: ഹൈദരാബാദ് വ്യവസായി സാംബശിവ റാവുവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടി ലീന മരിയ പോളിനെതിരെ സിബിഐയുടെ ലുക്ക്ഔട്ട് നോട്ടീസ്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും എത്താത്തതിനെ തുടര്‍ന്നാണ് നടപടി. കേസില്‍ ലീനയുടെ ജീവനക്കാരന്‍ അര്‍ച്ചിതും പ്രതിയാണ്.

സിബിഐ കേസില്‍ പ്രതിയായ സാംബശിവ റാവുവിനെ, കേസില്‍ നിന്നൊഴിവാക്കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികള്‍ തട്ടിപ്പിന് ശ്രമിച്ചത്. സിബിഐ ഓഫീസര്‍മാരെന്ന വ്യാജേന സമീപിച്ച് കോടികള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി സിബിഐയുടെ ഡല്‍ഹി ഓഫീസ് നമ്പര്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതികള്‍ ദുരുപയോഗം ചെയ്യുകയും ചെയ്തു.

സംഭവത്തില്‍ ഹൈദരാബാദ് സ്വദേശി മണിവര്‍ണന്‍ റെഡ്ഡി, മധുര സ്വദേശി സെല്‍വം രാമരാജ്, അര്‍ച്ചിത് എന്നിവരെ സിബിഐ അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലീന മരിയ പോളിന്റെ പങ്ക് വെളിപ്പെട്ടത്. ലീനയും അര്‍ച്ചിതും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് മറ്റു പ്രതികള്‍ സിബിഐക്ക് മൊഴി നല്‍കി.

ഇതുസംബന്ധിച്ച് മൊബൈല്‍ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ സിബിഐക്ക് ലഭിച്ചിരുന്നു. സിബിഐയുടെ ഡല്‍ഹി ഓഫീസ് നമ്പര്‍ സ്പൂഫ് ചെയ്തത് അര്‍ച്ചിതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ലീനയുടെ കൊച്ചിയിലെയും ചെന്നൈയിലെയും ബ്യൂട്ടി പാര്‍ലറിലും വീട്ടിലും സിബിഐ സംഘം റെയ്ഡ് നടത്തിയിരുന്നു.

റെയ്ഡ് നടന്നപ്പോള്‍ കൊച്ചിയിലുണ്ടായിരുന്ന ലീന അറസ്റ്റ് ഭയന്ന് ഇപ്പോള്‍ ഒളിവിലാണെന്ന് സിബിഐ വൃത്തങ്ങള്‍ പറയുന്നു. ലീനയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിലും വീടുകളിലും നോട്ടീസ് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ലീനയ്‌ക്കെതിരെ സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

സമാനമായ പണം തട്ടിപ്പ് കേസുകളില്‍ നേരത്തേ മുംബൈയില്‍ വെച്ച് ലീനയും ഭര്‍ത്താവ് സുകേശ് ചന്ദ്രശേഖരനും അറസ്റ്റിലായിട്ടുണ്ട്. കൊച്ചിയിലെ ലീനയുടെ ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവെപ്പ് കേസില്‍ അധോലോക നായകന്‍ രവി പൂജാരിയുടെ സംഘാംഗങ്ങളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: Lookout Notice Against Actress Lena Maria Paul


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented