കോഴിക്കോട്: കൂടത്തായി കേസില്‍, സിലി സെബാസ്റ്റ്യന്റെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡ് അംശം കണ്ടെത്തിയത് അന്വേഷണത്തിലെ നിര്‍ണായക വഴിത്തിരിവാണെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ പറഞ്ഞു. കളക്ടറേറ്റില്‍നടന്ന പരാതിപരിഹാര അദാലത്തിനെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ ഫൊറന്‍സിക് തെളിവുകള്‍ ലഭ്യമാവുക എന്നത് വെല്ലുവിളിയായിരുന്നു. സാധാരണഗതിയില്‍ ഈ കേസ് തെളിയിക്കപ്പെടാതെ പോകുമായിരുന്നു. റൂറല്‍ എസ്.പി. കെ.ജി. സൈമണിന്റെ സ്ഥലംമാറ്റം കേസന്വേഷണത്തെ ബാധിക്കില്ല. ഈ കേസിലെ സൂപ്പര്‍വൈസറി ഓഫീസറായി സൈമണ്‍ തുടരും.
കോഴിക്കോട്ട് രണ്ടു യുവാക്കള്‍ക്കെതിരേയുള്ള യു.എ.പി.എ. കേസ് വ്യക്തമായ തെളിവില്ലെങ്കില്‍ നിലനില്‍ക്കില്ല. എന്‍.ഐ.എ. അന്വേഷണത്തില്‍ അത് വ്യക്തമാവും. വിഷയം കേന്ദ്ര ഏജന്‍സി പരിശോധിക്കട്ടെ. സാഹചര്യത്തെളിവുകള്‍ പ്രതികള്‍ക്കെതിരാണ്. കൂടുതല്‍ വിവരങ്ങള്‍ വിചാരണസമയത്ത് വ്യക്തമാവും. വിശദീകരിച്ച് വിവാദമുണ്ടാക്കാനില്ല.
ടി.പി. സെന്‍കുമാറിന്റെ പരാതിയെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത സംഭവത്തില്‍ ഇടപെടും. സ്ഥലത്തില്ലാതിരുന്ന മാധ്യമപ്രവര്‍ത്തകനെതിരേയും കേസെടുത്തെന്ന ആക്ഷേപം പരിശോധിക്കും. സെന്‍കുമാര്‍ തനിക്കെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ല. പോക്സോ കേസുകളുടെ അന്വേഷണം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. 25 പ്രത്യേക കോടതികള്‍കൂടി സ്ഥാപിക്കും. ഏപ്രില്‍-മേയ് മാസത്തോടെ ഇവ നിലവില്‍വരും. എടുക്കുന്ന കേസുകളില്‍ എട്ടു ശതമാനം മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ. ശാസ്ത്രീയമായ പരിശോധനയും അന്വേഷണവുമാണ് വേണ്ടത്. പ്രോസിക്യൂട്ടര്‍മാര്‍ക്ക് പരിശീലനം നല്‍കും. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും ബെഹ്റ പറഞ്ഞു.
Content Highlights: Loknath behera DGP on koodathayi case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..