അടൂര്‍: റംസാന്‍ മാസത്തിന്റെ ആദ്യദിവസമായ വെള്ളിയാഴ്ച ലോക്ഡൗണ്‍ നിയമം തെറ്റിച്ച് നോമ്പ് കഞ്ഞി വിതരണം നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കണ്ണംകോട് ദേവധാനത്ത് ഷാജഹാന്‍(40), പള്ളി തെക്കേതില്‍ റഹിം(49) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പള്ളികളില്‍ കൂട്ടമായിട്ടുള്ള പ്രാര്‍ഥനകളോ ഇഫ്താര്‍ വിരുന്നുകളോ നടത്തില്ലെന്ന് വിവിധ ജമാ അത്ത് കമ്മിറ്റികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇത് മറികടന്നാണ് സി.പി.എം. നേതാവുകൂടിയായ ഷാജഹാന്റെ നേതൃത്വത്തില്‍ കഞ്ഞി വിതരണം നടത്തിയത്.
അടൂര്‍ മുസ്ലിം ജമാ അത്ത് (കണ്ണംകോട്) കമ്മിറ്റി ഈ വിവരം ജില്ലാ കളക്ടറെ അറിയിക്കുകയും കളക്ടര്‍ അടൂര്‍ പോലീസിന് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അടൂര്‍ ആര്‍.ഡി.ഒ. പി.ടി.എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് റവന്യൂ സംഘവും സ്ഥലത്തെത്തിയിരുന്നു. പോലീസ് എത്തുമ്പോള്‍ കഞ്ഞി വാങ്ങാനായി മുപ്പതോളം പേര്‍ ഉണ്ടായിരുന്നുവെന്ന് അടൂര്‍ സി.ഐ. യു.ബിജു പറഞ്ഞു.
Content Highlights: lockdown violation; two arrested in adoor for distributing food in ramadan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..