ലോക്ക്ഡൗണ്‍ ലംഘിച്ച് പലവ്യഞ്ജന കിറ്റ് വിതരണം; ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റില്‍


വടശ്ശേരിക്കര സർവീസ് സഹകരണ ബാങ്കിന്റെ പലവ്യഞ്ജനകിറ്റുകൾ വാങ്ങാൻ പേഴുംപാറ ശാഖയ്ക്ക് മുമ്പിലെത്തിയവർ

റാന്നി: ആരോഗ്യവകുപ്പ് ഹോട്‌സ്പോട്ടായി പ്രഖ്യാപിച്ച വടശ്ശേരിക്കര പഞ്ചായത്തില്‍, സര്‍വീസ് സഹകരണ ബാങ്കിന്റെ പലവ്യഞ്ജന കിറ്റുകള്‍ വാങ്ങാന്‍ ഒരേ സമയമെത്തിയത് നൂറു കണക്കിന് പേര്‍. സ്ഥലത്തെത്തിയ പോലീസ് വിതരണം നിര്‍ത്തിവെപ്പിച്ച ശേഷം ആള്‍ക്കൂട്ടത്തെ പറഞ്ഞയച്ചു. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ബാങ്ക് ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 1,000 രൂപ പലിശരഹിത വായ്പയായി അനുവദിച്ച് അത്രയും വിലയ്ക്കുള്ള പലവ്യഞ്ജന സാധനങ്ങളാണ് കിറ്റുകളില്‍ വിതരണം ചെയ്യാനൊരുക്കിയിരുന്നത്.

വടശ്ശേരിക്കര സര്‍വീസ് സഹകരണ ബാങ്കാണ് പേഴുംപാറ ശാഖയില്‍ വെച്ച് കിറ്റുകള്‍ വിതരണം ചെയ്യാനാരംഭിച്ചത്. ആറ് മാസ കാലാവധിയില്‍ സഹകാരികളുടെ വീടുകളിലേക്ക് ഒരു കിറ്റ് വീതം വിതരണം ചെയ്യാനായിരുന്നു തീരുമാനം. 1,800-ലധികം കിറ്റുകളാണ് വിതരണത്തിനായി തയ്യാറാക്കിയിരുന്നത്.

ഈ വിവരം ബാങ്ക് ഭരണസമിതിയില്‍പ്പെട്ടവരും എല്‍.ഡി.എഫ്. പ്രവര്‍ത്തകരും നവമാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 10 മുതല്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഒമ്പത് മണി മുതല്‍ ആള്‍ക്കാര്‍ എത്തിത്തുടങ്ങി. പത്തിനുശേഷം ബാങ്ക് പ്രസിഡന്റ് ബാബു പറവിനേത്ത് വിതരണോദ്ഘാടനം നടത്തി. ബാങ്കിന് മുന്‍ഭാഗം ആള്‍ക്കാരെ കൊണ്ട് നിറഞ്ഞു. നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു.

പെരുനാട് എസ്.ഐ. കവിരാജിന്റെ നേതൃത്വത്തില്‍ പോലീസെത്തുമ്പോഴും ബാങ്കിന് മുമ്പില്‍ തിരക്കായിരുന്നു. എട്ട് പേര്‍ക്ക് മാത്രമേ കിറ്റുകള്‍ നല്‍കിയുള്ളൂ. പിന്നീട് നിര്‍ത്തിവെച്ചു. ബാങ്ക് പ്രസിഡന്റ് ബാബു പറവിനേത്ത്, സെക്രട്ടറി െജയിംസ് ജോര്‍ജ് എന്നിവരുടെ പേരില്‍ കേസെടുത്തു. അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തില്‍വിട്ടെന്ന് പെരുനാട് ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍ പറഞ്ഞു.

ആള്‍ക്കാരെ അകലം പാലിച്ച് വരിയായി നിര്‍ത്തി കിറ്റ് വിതരണം നടത്താനാണ് തീരുമാനിച്ചിരുന്നതെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു. പെട്ടെന്ന് തിരക്ക് വര്‍ധിച്ചു. തുടര്‍ന്ന് പോലീസ് സഹായം തേടിയെന്നും വിതരണം നിര്‍ത്തിവെച്ചെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡ് തലത്തില്‍ സമയം നിശ്ചയിച്ച് പിന്നീട് കിറ്റുകള്‍ വിതരണം ചെയ്യുമെന്നും ബാങ്കധികൃതര്‍ അറിയിച്ചു.

Content Highlights: lockdown violation; bank secretary and president arrested in ranni vadasserikkara


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented