പുതിയ കാറുമായി റോഡിലിറങ്ങി പോലീസിനെ വട്ടംകറക്കി; വാഹനം കുറുകെയിട്ട് പിടികൂടി


കാറിൽ മാലൂരിലെത്തിയ കാസർകോട്ടെ ടി.എച്ച്.റിയാസിനെ പോലീസ് പിടികൂടിയപ്പോൾ

തളിപ്പറമ്പ്: പുതിയ കാര്‍ വാങ്ങിയ ആവേശത്തില്‍ ലോക്ക്ഡൗണ്‍ വകവെക്കാതെ കാസര്‍കോട്ടുനിന്നു യാത്രയാരംഭിച്ച ആലമ്പാടിയിലെ ടി.എച്ച്.റിയാസി(38)നെ മാലൂരില്‍വെച്ച് പോലീസ് പിടികൂടി.

കഴിഞ്ഞദിവസം ഉച്ചയ്ക്കുശേഷമാണ് സംഭവം. പുതിയ കാര്‍ വാങ്ങിയശേഷം റോഡിലിറക്കാനാകാതെ വിഷമിച്ച റിയാസ് നിര്‍ദേശങ്ങള്‍ ചെവിക്കൊണ്ടില്ല. രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാകാത്തതിനാല്‍ കാറിന് നമ്പരും ലഭിച്ചില്ല.

വാഹനത്തിന്റെ അമിതവേഗംകണ്ട് വഴിയില്‍ കൈകാണിച്ച പോലീസുകാര്‍ക്കൊന്നും മുഖംകൊടുക്കാതെയായിരുന്നു യാത്ര.

തളിപ്പറമ്പ് സംസ്ഥാനപാതയില്‍വെച്ചും പോലീസ് കാര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍, നിര്‍ത്താതെപോയ കാര്‍ ആലക്കോട് ഭാഗത്തും പിന്നീട് പരിയാരം ഭാഗത്തും വട്ടംകറങ്ങി. ഒടുവില്‍ ശ്രീകണ്ഠപുരത്തേക്ക് യാത്രതുടര്‍ന്നു. ഇതിനിടെ തളിപ്പറമ്പില്‍നിന്ന് മറ്റു സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിരുന്നു. പോലീസുകാര്‍ മറ്റൊരു വാഹനത്തില്‍ റിയാസിനെ പിന്തുടരുകയും ചെയ്തു.

ശ്രീകണ്ഠപുരത്തും ഇരിട്ടിയിലും പോലീസ് കാര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ മാലൂരില്‍ റോഡിനുകുറുകെ മറ്റൊരു വാഹനമിട്ട് റിയാസിനെ കുടുക്കി.

കസ്റ്റഡിയിലെടുക്കാന്‍ ബലപ്രയോഗം വേണ്ടിവന്നു. ഇതിനിടെ സ്ഥലത്തെത്തിയവരില്‍ ചിലര്‍ കാറിന് കേടുവരുത്തി. വാഹനം നിര്‍ത്താതെപോയതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തശേഷം ഇയാളെ വിട്ടയച്ചു. കാര്‍ തളിപ്പറമ്പ് പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. റിയാസിന്റെ പേരില്‍ നേരത്തേയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

Content Highlights: lockdown violation and overspeed; one arrested in kasargod

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented