ചരക്ക് ലോറിയില്‍ കേരളത്തിലേക്ക് മദ്യം കടത്താന്‍ ശ്രമം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍


എക്‌സൈസ് കസ്റ്റഡിയിലെടുത്ത ലോറിയും മദ്യവും

തെന്മല: ചരക്കുലോറിയില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 52 കുപ്പി മദ്യം ആര്യങ്കാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടികൂടി. പുതുച്ചേരിയില്‍നിന്നുള്ള മദ്യമാണ് പിടിച്ചെടുത്തത്. ലോറി ഡ്രൈവറായ തമിഴ്‌നാട് നെയ് വേലി സ്വദേശി സുധാകരനെ(25) എക്‌സൈസ് അറസ്റ്റ് ചെയ്തു. ലോറിയും കസ്റ്റഡിയിലെടുത്തു.

കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി.സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനിലാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ക്യാബിനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍. ലോറിയില്‍ ചരക്ക് കയറ്റി അയച്ച കമ്പനിയുടെ മാനേജരാണ് മദ്യം നല്‍കിയതെന്നാണ് ഡ്രൈവറുടെ മൊഴി. ഇത് കൊല്ലത്ത് എത്തിക്കാനായിരുന്നു നിര്‍ദേശം. പുതുച്ചേരിയില്‍ മദ്യത്തിന് വില കുറവായതിനാല്‍ ഇവ കേരളത്തിലെത്തിച്ച് ഉയര്‍ന്നവിലയ്ക്ക് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യം.

മദ്യം നല്‍കിയ മാനേജരെക്കുറിച്ചും കൊല്ലത്ത് മദ്യം വാങ്ങാനെത്തുന്ന ആളെക്കുറിച്ചും വരുംദിവസങ്ങളില്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു. അസി.എക്‌സൈസ് ഇന്‍പക്ടര്‍ ഷിഹാബ്, സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മരായ ഷൈജു,വിഷ്ണു അശ്വന്ത് ,സുന്ദരം എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Content Highlights: liquor smuggling seized by excise in thenmala aryankavu checkpost


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented