പ്രതീകാത്മക ചിത്രം | മാതൃഭൂമി
ഏലപ്പാറ(ഇടുക്കി): പാർസൽ വാങ്ങിയ ബിരിയാണിയിൽ ഗ്രേവി കുറഞ്ഞതിനെത്തുടർന്ന് കടയുടമയുടെ ഭാര്യയെ കൈയേറ്റംചെയ്ത സംഭവത്തിൽ ഒരാളെ റിമാൻഡ് ചെയ്തു. ഏലപ്പാറ സ്വദേശി മാക്സിൻ (32) ആണ് പിടിയിലായത്.
ഞായറാഴ്ച ഏലപ്പാറ ജങ്ഷനിലെ ഹോട്ടലിൽനിന്ന് ഇയാളടക്കം മൂന്നുപേർ ബിരിയാണി പാർസലായി വാങ്ങിയിരുന്നു. ഗ്രേവി കുറവാണെന്ന് പരാതിപ്പെടുകയും തർക്കമുണ്ടാകുകയും ചെയ്തു. നാട്ടുകാർചേർന്ന് ഇവരെ മടക്കി അയച്ചു.വൈകുന്നേരം ഇവർ വീണ്ടും കടയിലെത്തി തർക്കംതുടരുകയും സംഘർഷത്തിനിടെ കടയുടമയുടെ ഭാര്യയെ കൈയേറ്റം ചെയ്യുകയുമായിരുന്നു. പീരുമേട് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.
Content Highlights:less gravy in biryani clash between hotel owner and customers in elappara idukki


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..