വാടകയ്ക്ക് പകരം സെക്‌സ്! കൊറോണ കാലത്ത് യുഎസിലെ കെട്ടിട ഉടമകളുടെ ക്രൂരത, പരാതികളേറെ


Image for Representation. File Photo. AP

വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎസില്‍ തൊഴില്‍-വ്യവസായ രംഗങ്ങള്‍ പ്രതിസന്ധിയിലാണ്. ലോക്ക്ഡൗണ്‍ കാരണം പലര്‍ക്കും തൊഴിലും ശമ്പളവുമില്ലാത്ത അവസ്ഥയുണ്ട്. ചിലര്‍ക്കെല്ലാം ജോലി നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ ഈ പ്രതിസന്ധി കാലത്തും യുഎസിലെ ഹവായിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.

താമസിക്കുന്ന കെട്ടിടങ്ങളുടെ വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ പല സ്ത്രീകള്‍ക്കും ചൂഷണം നേരിടേണ്ടിവരുന്നതായാണ് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കെട്ടിട ഉടമകള്‍ വാടകയ്ക്ക് പകരം സ്ത്രീകളെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇത്തരത്തിലുള്ള പരാതികളുടെ എണ്ണം കുതിച്ചുയര്‍ന്നെന്നാണ് ഹവായി സ്റ്റേറ്റ് വനിതാ കമ്മീഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഖാറ ജബോള കാര്‍ലസിന്റെ പ്രതികരണം. ഈ പദവിയില്‍ ചുമതലയേറ്റ് രണ്ട് വര്‍ഷമായിട്ട് ആദ്യമായാണ് പരാതികളുടെ എണ്ണത്തില്‍ ഇത്തരത്തില്‍ വര്‍ധനയുണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു.

ചില കെട്ടിട ഉടമകള്‍ വാടകയ്ക്ക് പകരം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തുറന്നുപറയുകയാണ്. എന്നാല്‍ ഭൂരിഭാഗം പേരും ഇത്തരം തുറന്നുപറച്ചിലൊന്നുമില്ലാതെ വാടകക്കാരായ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നു. വാടക സംബന്ധിച്ച കാര്യം മൊബൈല്‍ ചാറ്റിങ്ങിലൂടെ പറയുന്നതിനിടെ ഒരു സ്ത്രീക്ക് അവരുടെ കെട്ടിട ഉടമ ലൈംഗികാവയവത്തിന്റെ ചിത്രം അയച്ചുനല്‍കിയ സംഭവമുണ്ടായി. ചില കെട്ടിട ഉടമകള്‍ വാടകക്കാരെ സ്വന്തം അപ്പാര്‍ട്ട്‌മെന്റുകളിലേക്ക് ക്ഷണിക്കുന്നു- കാര്‍ലസ് പറഞ്ഞു. ഇത്തരത്തിലുള്ള എന്തെങ്കിലും അനുഭവമുണ്ടായാല്‍ പോലീസിലോ മറ്റു അധികൃതരെയോ വിവരമറിയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ലോകത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഹവായിയില്‍ കൊറോണ വൈറസ് വ്യാപനം വലിയ പ്രത്യാഘാതമാണുണ്ടാക്കിയത്. ടൂറിസം മേഖല നിശ്ചലമായതോടെ ഇതുമായി ബന്ധപ്പെട്ട തൊഴിലെടുക്കുന്നവരും പ്രതിസന്ധിയിലായി.

Content Highlights: landlords in hawaii usa, asking sex to tenants for dealing building rent

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented