അസ്സുൻത മരെസ്‌ക
റോം: ഇറ്റലിയിലെ കമോറ കുറ്റവാളിസംഘത്തിന്റെ ആദ്യ വനിതാനേതാവും മുന്‍ സൗന്ദര്യറാണിയുമായ അസ്സുന്‍ത മരെസ്‌ക (86) അന്തരിച്ചു. പോംപെയ്ക്കുസമീപമുള്ള വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതയായിരുന്നു.
18-ാം വയസ്സില്‍ ഭര്‍ത്താവിന്റെ കൊലപാതകിയെ നേപ്പിള്‍സ് നഗരമധ്യത്തിലിട്ട് പട്ടാപ്പകല്‍ വെടിവെച്ചുകൊന്ന് മരെസ്‌ക വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ആറുമാസം ഗര്‍ഭിണിയിരിക്കെ, കമോറയുടെ തലവനായിരുന്ന അന്റോണിയോ എസ്‌പൊസിറ്റോയെയാണ് അവര്‍ കൊന്നത്. വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് കുറ്റവാളിസംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഭര്‍ത്താവ് പസ്‌ക്വലെ സിമോനെത്തി കൊല്ലപ്പെടുന്നത്.
ലിറ്റില്‍ ഡോള്‍, പ്യുപ്പെറ്റ എന്നീ അപരനാമങ്ങളിലും മരെസ്‌ക അറിയപ്പെട്ടിരുന്നു. 1953-ല്‍ പ്രാദേശിക സൗന്ദര്യമത്സരത്തില്‍ വിജയിച്ചു. എസ്‌പൊസിറ്റോയെ വധിച്ചശേഷം അറസ്റ്റിലായ മരെസ്‌ക, ജയിലില്‍വെച്ചാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 14 വര്‍ഷത്തെ തടവുശിക്ഷയനുഭവിച്ച് തിരിച്ചെത്തിയശേഷം പിന്നീട് സിനിമയിലും അഭിനയിച്ചു. മകനുമായി ചേര്‍ന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നതിനിടെ മയക്കുമരുന്നുവ്യാപാരിയായ ഉമ്പെര്‍ട്ടോ അമ്മാതുറോയെ പങ്കാളിയാക്കി. എന്നാല്‍ 18 വയസ്സുള്ള മകനെ അമ്മാതുറോ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. പിന്നെയും ഒട്ടേറെ കൊലപാതകക്കേസുകളില്‍ മരെസ്‌ക പിടിയിലായിട്ടുണ്ട്.
Content Highlights: lady camorra pupetta maresca assunta maresca dies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..