അറസ്റ്റിലായ സെൽവനും രാഖിയും
കുമ്പളങ്ങി: കുമ്പളങ്ങിയില്‍ ആന്റണി ലാസറിനെ (39) കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പളങ്ങി, പുത്തങ്കരി വീട്ടില്‍ സെല്‍വന്‍ (53), തറേപ്പറമ്പില്‍ ബിജുവിന്റെ ഭാര്യ മാളു എന്ന രാഖി (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുമ്പളങ്ങി പഴങ്ങാടിനു സമീപം താമസിക്കുന്ന ബിജുവാണ് ഒന്നാം പ്രതി. ഇയാളുടെ സുഹൃത്ത് ലാല്‍ജിയാണ് രണ്ടാം പ്രതി. ഇവര്‍ രണ്ടും ഒളിവിലാണ്.
മരിച്ച ആന്റണി ലാസറും അയാളുടെ സഹോദരനും ചേര്‍ന്ന് ബിജുവിനെ നാലു വര്‍ഷം മുമ്പ് മര്‍ദിച്ചിരുന്നു. ബിജുവിന് ലാസറിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പോലീസ് പറയുന്നു.
സംഭവദിവസം പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനെന്ന വ്യാജേന ആന്റണി ലാസറെ, സെല്‍വനും ലാല്‍ജിയും ചേര്‍ന്ന് വിളിച്ച് ബിജുവിന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. ഇവരെല്ലാം ചേര്‍ന്ന് മദ്യം കഴിച്ച ശേഷം ബിജുവും സുഹൃത്തുക്കളായ മറ്റ് രണ്ടു പേരും ചേര്‍ന്ന് ലാസറെ മര്‍ദിച്ച് തല ഭിത്തിയിലിടിച്ചു. നെഞ്ചിലേക്ക് പല തവണ ചാടി ചവിട്ടി. ഇങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ബിജുവിന്റെ വീടിനു സമീപത്തുള്ള ചതുപ്പില്‍ കുഴികുത്തി മൃതദേഹം മൂടി.
ഇതിനെല്ലാം സൗകര്യം ഒരുക്കിക്കൊടുത്തത് ബിജുവിന്റെ ഭാര്യയായ രാഖിയാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ലാസറിന്റെ മൃതദേഹം ബിജുവിന്റെ വീടിനു സമീപത്ത് ചതുപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. രാഖിയെ ആലപ്പുഴയിലുള്ള ബന്ധുവിന്റെ വീട്ടില്‍നിന്നാണ് പിടികൂടിയത്.
Content Highlights: kumbalangi murder case two accused arrested by police


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..