
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കൊഴിഞ്ഞാമ്പാറ : വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. എരുത്തേമ്പതി ആര്.വി.പി. പുതൂര്‍ ഓള്‍ഡ് കോളനിയില്‍ സുബ്രഹ്മണ്യനാണ് (42) ഗുരുതര പൊള്ളലേറ്റത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ ശശികലയെ (36) കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി 12.30-ഓടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. വീടിനുസമീപത്തുള്ള സഹോദരന് മരിച്ചതിന്റെ വാര്‍ഷിക ചടങ്ങുകള്‍ കഴിഞ്ഞ് രാത്രി ഏറെവൈകി മദ്യപിച്ചാണ് സുബ്രഹ്മണ്യന് വീട്ടിലെത്തിയത്. ഭാര്യയും ഇളയമകനും വീടിനകത്തും വീടിനുമുന്നിലെ വരാന്തയില്‍ ഇയാളും ഉറങ്ങാന്‍ കിടന്നു. മൂത്തമകന് തൊട്ടടുത്തുള്ള ബന്ധുവീട്ടിലായിരുന്നു. ദേഹത്ത് തീ പടര്‍ന്നപ്പോള്‍ സുബ്രഹ്മണ്യന് ഒച്ചവെക്കുകയായിരുന്നു.
ഭാര്യയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ച് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും അവിടെനിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും മാറ്റി. 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
ഉറങ്ങിക്കിടന്ന തന്നെ ആരോ തീ കൊളുത്തിയതാണെന്ന് സുബ്രഹ്മണ്യന് കൊഴിഞ്ഞാമ്പാറ പോലീസിന് മൊഴി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ ശശികല അറസ്റ്റിലാവുന്നത്. സ്ഥിരം മദ്യപാനിയായ സുബ്രഹ്മണ്യന് പരസ്ത്രീ ബന്ധവുമുണ്ടെന്നാണ് ഭാര്യ ആരോപിക്കുന്നത്. ഇതിനെച്ചൊല്ലി നിരന്തരം വഴക്കും പതിവാണ്.
മദ്യപിച്ചെത്തി ശശകലയെയും മക്കളെയും ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും പറയുന്നു. ഇതില്‍ മനംനെന്താണ് അക്രമത്തിന് മുതിര്‍ന്നതെന്നാണ് ശശികല പോലീസില്‍ നല്കിയ മൊഴിയില്‍ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..