ക്രൈംബ്രാഞ്ച് പുറത്തുവിട്ട രേഖാചിത്രം
കോഴിക്കോട്: പോലൂര്‍ പയിമ്പ്രയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് ക്രൈം ബ്രാഞ്ച്. മൃതദേഹം പുറത്തെടുത്ത് തലയോട്ടി ശേഖരിച്ച് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷനിലൂടെ തയ്യാറാക്കിയ രേഖാചിത്രമാണ് ക്രൈം ബ്രാഞ്ച് സംഘം പുറത്തുവിട്ടത്. ഈ രേഖാചിത്രത്തില്‍ കാണുന്ന ആളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കോഴിക്കോട് ക്രൈം ബ്രാഞ്ചിനെ വിവരം അറിയിക്കണമെന്നും അഭ്യര്‍ഥിച്ചു. ഉപകാരപ്രദമായ വിവരം നല്‍കുന്നവര്‍ക്ക് തക്കതായ പാരിതോഷികം നല്‍കുമെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.
2017 സെപ്റ്റംബറിലാണ് പോലൂര്‍ പയിമ്പ്ര കറുത്തേടത്ത് പറമ്പില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ ഇത് പുരുഷന്റെ മൃതദേഹമാണെന്നും കൊല്ലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതാണെന്നും കണ്ടെത്തി. എന്നാല്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനില്ല. ഇതോടെയാണ് ലോക്കല്‍ പോലീസില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുത്തത്.
കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചെന്നാണ് ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട്. മൃതദേഹം തിരിച്ചറിയാന്‍ ഫിംഗര്‍പ്രിന്റ്, ഡിസിആര്‍ബി തുടങ്ങിയ പരിശോധനകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. മൂന്ന് വര്‍ഷത്തിനിടെ കാണാതായ ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് അതില്‍നിന്നു ചിലരുടെ ഡിഎന്‍എ എടുത്ത് താരതമ്യം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ മൃതദേഹം പുറത്തെടുത്ത് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
രേഖാചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കേണ്ട ഫോണ്‍ നമ്പറുകള്‍:- 9497987306 (ഡിവൈഎസ്പി. ക്രൈംബ്രാഞ്ച്, കോഴിക്കോട്)
0495 2725106 (ക്രൈംബ്രാഞ്ച് ഓഫീസ് കോഴിക്കോട്)
9497965007 (സബ് ഇന്‍സ്‌പെക്ടര്‍, ക്രൈംബ്രാഞ്ച്, കോഴിക്കോട്)
Content Highlights: kozhikode polur murder; crime branch released photo of victim after facial re construction
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..