കോഴിക്കോട്ട് അഞ്ചു വയസ്സുകാരിയുടെ കൊലയ്ക്ക് പിന്നില്‍ അന്ധവിശ്വാസം? മന്ത്രവാദിയിലേക്കും അന്വേഷണം


പ്രതീകാത്മക ചിത്രം

കോഴിക്കോട്: പയ്യാനക്കലിലെ അഞ്ചു വയസ്സുകാരി ആയിഷ റെനയെ മാതാവ് കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തെ തുടര്‍ന്നെന്ന് പോലീസ്. മാതാവ് സെമീറ തുണികൊണ്ട് കുട്ടിയുടെ മൂക്കും വായയും അമര്‍ത്തിപ്പിടിക്കുന്നത് കണ്ടെന്ന് സെമീറയുടെ മൂത്തമകള്‍ മൊഴി നല്‍കിയതായി പന്നിയങ്കര പോലീസ് ഇന്‍സ്‌പെക്ടര്‍ റജീന കെ. ജോസ് പറഞ്ഞു.

സെമീറ നേരത്തേ ഒരു മന്ത്രവാദിയുടെ അടുത്തെത്തിയിരുന്നതായും സംഭവദിവസം മന്ത്രവാദി പയ്യാനക്കലിലെ വീട്ടിലിലെത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മന്ത്രവാദിയെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും. അതേസമയം, കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിയുന്ന സെമീറയുടെ പേരില്‍ പോലീസ് കൊലക്കുറ്റം ചുമത്തി.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറില്‍നിന്നും വീട്ടിലുണ്ടായിരുന്ന സമീറയുടെ മൂത്തമകളില്‍നിന്നും പോലീസ് മൊഴിയെടുത്തു. ബുധനാഴ്ച വൈകീട്ടാണ് പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ നവാസ്-സെമീറ ദമ്പതിമാരുടെ മകള്‍ ആയിഷ റെന കൊല്ലപ്പെട്ടത്.

വീട്ടില്‍നിന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Content Highlights: kozhikode payyanakkal five year old girl murder case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented