Screengrab: Mathrubhumi News
കോഴിക്കോട്: മനോവൈകല്യമുള്ള യുവതിയെ നിര്‍ത്തിയിട്ട സ്വകാര്യബസില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍പ്പോയ രണ്ടാം പ്രതിക്കായി പോലീസ് പരിശോധന വ്യാപകം. പന്തീര്‍പാടം പാണരുകണ്ടത്തില്‍ ഇന്ത്യേഷ് കുമാറി (38) നായുള്ള അന്വേഷണമാണ് ഊര്‍ജിതമാക്കിയത്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പരിശോധന നടത്തി. മലപ്പുറം വളാഞ്ചേരിയുള്ള അമ്മയുടെ വീട്ടിലും കുന്ദമംഗലത്തെ അച്ഛന്റെ വീട്ടിലും നഗരത്തിലെ സുഹൃത്തുക്കളുടെയും അകന്ന ബന്ധുക്കളുടെ വീടുകളിലുമാണ് കഴിഞ്ഞദിവസം റെയ്ഡ് നടത്തിയത്.
മെഡിക്കല്‍കോളേജ് ആശുപത്രിക്ക് സമീപം മുണ്ടിക്കല്‍ത്താഴം വയല്സ്റ്റോപ്പിന് സമീപം കോട്ടാംപറമ്പ് ഷെഡ്ഡില്‍ നിര്‍ത്തിയിട്ട ബസില്‍ ജൂലായ് നാലിന് വൈകീട്ട് ഏഴോടെയാണ് സംഭവം. അതിന്റെ പിറ്റേന്നാണ് ഒളിവില്‍ പോയത്.
അഞ്ചിന് പുലര്‍ച്ചെ മുതല്‍ വൈകീട്ട് ആറ് വരെ അന്നേദിവസം പന്തീരാങ്കാവിലെ ഒരാശ്രമത്തിലാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവദിവസംതന്നെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. മെഡിക്കല്‍ കോളേജ് ഡിവിഷന് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..