പ്രതി മുഹമ്മദ് ബിലാൽ(ഇടത്ത്) ആലപ്പുഴയിൽ കണ്ടെത്തിയ കാർ വിദഗ്ധർ പരിശോധിക്കുന്നു(വലത്ത്)
ആലപ്പുഴ/കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി രക്ഷപ്പെട്ട കാര്‍ കണ്ടെത്തി. ദമ്പതിമാരുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച കാറാണ് ആലപ്പുഴ നഗരത്തില്‍നിന്ന് കണ്ടെത്തിയത്. കാര്‍ ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
അതേസമയം, പ്രതിയായ മുഹമ്മദ് ബിലാലിനെ സാലിയും ഷീബയും മകനെപ്പോലെയാണ് കണ്ടതെന്ന് സാലിയുടെ സഹോദരന്‍ അബ്ദുള്‍ സലാം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അവനെ സാമ്പത്തികമായും അല്ലാതെയും സാലി സഹായിച്ചിരുന്നു. ആഹാരം വരെ നല്‍കി. അവനില്‍ ഇങ്ങനെയൊരു സമീപനം പ്രതീക്ഷിച്ചില്ലെന്നും എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
താഴത്തങ്ങാടി പാറപ്പാടം ഷാനിമന്‍സിലില്‍ ഷീബ(60) തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുഹമ്മദ് സാലി(65) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയായ മുഹമ്മദ് ബിലാലിനെ കഴിഞ്ഞ ദിവസം കൊച്ചിയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെ അറസ്റ്റ് രേഖപ്പെടുത്തി.
Content Highlights: kottayam murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..