ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷം, കൊലപാതകം; മുഖ്യപ്രതികള്‍ അറസ്റ്റില്‍, ഇതുവരെ പിടിയിലായത് 10 പേര്‍


അറസ്റ്റിലായ ഷമീർ, ഷിജു, മണിക്കുട്ടൻ

കൊട്ടാരക്കര : സ്വകാര്യ ആശുപത്രിക്കുമുന്നിലുണ്ടായ സംഘട്ടനത്തിലും കൊലപാതകത്തിലും മൂന്നുപേര്‍കൂടി അറസ്റ്റില്‍. കൊട്ടാരക്കര പള്ളിക്കല്‍ ആലുംചേരി ഫര്‍ഹാന മന്‍സിലില്‍ മസ്താന്‍ എന്ന ഷമീര്‍ (35), ചെമ്പന്‍പൊയ്ക ഷിഫാമന്‍സിലില്‍ സത്യന്‍ എന്ന ഷിജു (39), വിളക്കുടി ജയഭവനില്‍ സെന്‍കുമാര്‍ എന്ന മണിക്കുട്ടന്‍ (31) എന്നിവരാണ് അറസ്റ്റിലായത്.

കൊലപാതകക്കേസിലാണ് മൂന്നുപേരെയും പ്രതിചേര്‍ത്തിരിക്കുന്നത്. ആശുപത്രി അക്രമ കേസില്‍ ഏഴുപേര്‍ നേരത്തേ പിടിയിലായിരുന്നു. കൊലപാതകക്കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലായതോടെ സംഘര്‍ഷത്തില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. പ്രതികളെ കഴിഞ്ഞ ദിവസം പുലമണിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുത്തു.

കഴിഞ്ഞ 20-നാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട സംഘങ്ങള്‍ ഏറ്റുമുട്ടിയത്. സംഘട്ടനത്തില്‍ കൊല്ലപ്പെട്ട ആവണീശ്വരം സ്വദേശി രാഹുലിനെയും ചികിത്സയിലുള്ള വിഷ്ണു, ശിവന്‍ എന്നിവരെയെും കുത്തിയവരില്‍ പ്രധാനികള്‍ ഷമീറും ഷിജുവുമാണെന്ന് പോലീസ് പറയുന്നു. പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലുള്ള കേസിലെ ഒന്നാംപ്രതി സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്.

ഡിവൈ.എസ്.പി. സുരേഷ്, സി.ഐ. ജോസഫ് ലിയോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 24 അംഗ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് കേസന്വേഷണം നടത്തുന്നത്. അക്രമത്തിനുശേഷം ഷിജുവും ഷമീറും രക്ഷപ്പെട്ടത് മണിക്കുട്ടന്റെ ആംബുലന്‍സിലായിരുന്നു. സി.സി.ടി.വി. പരിശോധനയിലൂടെ സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented