തുടക്കം ഒരു കള്ളത്തില്‍ നിന്ന്...റോയിയുടെ മരണം മക്കള്‍ അറിയുന്നത് മുറ്റത്ത് പന്തല്‍ ഉയരുമ്പോള്‍


പി. ലിജീഷ്

വൈകീട്ട് റോയി വീട്ടിലെത്തിയാലുടന്‍ ഭക്ഷണം കഴിച്ചില്ലെങ്കിലും ഒരു ഗ്ലാസ് വെള്ളം എന്തായാലും കുടിക്കും. അതിനാല്‍ വെള്ളത്തിലും കടലക്കറിയിലും സയനൈഡ് കലര്‍ത്തിവെച്ചു.

വടകര: റോയിയെ കൊലപ്പെടുത്തുന്നതിന് ജോളി ഏറെ മുന്നൊരുക്കം നടത്തിയിരുന്നതായി അന്വേഷണ സംഘം. അന്നേദിവസം ജോളി രണ്ടുമക്കളെയും വളരെ നേരത്തേ മുകള്‍നിലയിലേക്ക് കൊണ്ടുപോയി ഉറക്കി. പിന്നീട് റോയി അവശനിലയിലായപ്പോഴും ആള്‍ക്കാരെത്തി ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴും കുട്ടികള്‍ വിവരമൊന്നുമറിഞ്ഞില്ല. രാവിലെ വീട്ടുമുറ്റത്ത് മരണാനന്തരച്ചടങ്ങുകള്‍ക്കായി പന്തല്‍കെട്ടുമ്പോഴാണ് കുട്ടികള്‍ കാര്യം അന്വേഷിക്കുന്നതും അച്ഛന്‍ മരിച്ച വിവരം ജോളി അവരോട് പറയുന്നതും.

വൈകീട്ട് റോയി വീട്ടിലെത്തിയാലുടന്‍ ഭക്ഷണം കഴിച്ചില്ലെങ്കിലും ഒരു ഗ്ലാസ് വെള്ളം എന്തായാലും കുടിക്കും. അതിനാല്‍ വെള്ളത്തിലും കടലക്കറിയിലും സയനൈഡ് കലര്‍ത്തിവെച്ചു. ഇത് മക്കളെടുത്ത് കഴിക്കാതിരിക്കാനാണ് അവരെയും കൊണ്ട് നേരത്തേ തന്നെ മുകളിലത്തെ മുറിയിലേക്ക് പോയത്. ജോളിയും അവര്‍ക്കൊപ്പം കിടന്നുറങ്ങി.

രാത്രിയില്‍ റോയി വന്നപ്പോള്‍ മക്കളെ കാണാന്‍ മുകള്‍നിലയിലേക്ക് പോവുകയും ചെയ്തു. ഉറങ്ങുന്ന മക്കളെക്കണ്ട് കള്ളയുറക്കമാണോ എന്ന് ചോദിക്കുകയും ചെയ്തു. ഇതിനുശേഷമാണ് താഴെയെത്തി വെള്ളം കുടിച്ചതും കടലക്കറിയും ചോറും കഴിച്ചതും. പിന്നീട് ബാത്ത്റൂമില്‍ കുഴഞ്ഞുവീണ് അവശനിലയിലായി.

അപ്പോഴേക്കും ജോളി പാത്രവും ഗ്ലാസുമെല്ലാം കഴുകി വൃത്തിയാക്കിവെച്ചു. പിന്നീട് റോയിക്ക് ഹൃദയാഘാതമാണെന്ന് എല്ലാവരോടും വിളിച്ചുപറഞ്ഞു. റോയി ഒരു ജോലിക്കും പോകാത്തതില്‍ ജോളിക്ക് അതൃപ്തിയുണ്ടായിരുന്നു. ഒരു പ്രയോജനവും റോയിയെക്കൊണ്ട് ഇല്ലെന്നും മറ്റൊരാളെ വിവാഹംചെയ്യണമെന്നും ചിലരോട് പറയുകയുംചെയ്തു.

ഭാര്യയുമായി പിണക്കത്തിലാണെന്നും ഇത് മാറ്റാന്‍ ആഭിചാരക്രിയ നടത്തണമെന്നും പറഞ്ഞ് റോയി ചിലരെ സമീപിച്ചിരുന്നു. ഇവര്‍ റോയിയെ മടക്കി അയക്കുകയാണ് ചെയ്തത്.

തുടക്കം ഒരു കള്ളത്തില്‍നിന്ന്...

റോയിയുടെ അമ്മ അന്നമ്മയോട് ജോളി തുടക്കത്തില്‍ പറഞ്ഞ ഒരു കള്ളമാണ് പിന്നീടുള്ള എല്ലാ കൊലയിലേക്കും നയിച്ചതെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കല്യാണം കഴിഞ്ഞ് പൊന്നാമറ്റത്തെത്തിയ ശേഷം അന്നമ്മയോട് ജോളി പറഞ്ഞത് താന്‍ എം.കോം ബിരുദധാരിയാണെന്നാണ്. എന്നാല്‍ പ്രീഡിഗ്രി മാത്രമേ യോഗ്യത ഉണ്ടായിരുന്നുള്ളൂ. അന്നമ്മയെ വിശ്വസിപ്പിക്കാനാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയത്.

ജോലിക്കു ശ്രമിക്കണമെന്ന നിരന്തരമായ സമ്മര്‍ദം അന്നമ്മയുടെ ഭാഗത്തു നിന്ന് ഉണ്ടായപ്പോള്‍ യു.ജി.സി. നെറ്റ് ക്ലാസിനെന്നും പറഞ്ഞ് പലതവണ വീട്ടില്‍നിന്നിറങ്ങി. പിന്നീട് ജോലി കിട്ടിയെന്നും പറഞ്ഞു ഒട്ടേറെത്തവണ പാലായിലേക്കും പോയി. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് അന്നമ്മയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് കണ്ടെത്തല്‍.

എന്‍.ഐ.ടിയില്‍ പ്രൊഫസറാണെന്ന കള്ളവും ജോളിയെ കുടുക്കി. ജോളി വ്യാജമായി നിര്‍മിച്ച എന്‍.ഐ.ടി തിരിച്ചറിയല്‍ കാര്‍ഡ് കിട്ടിയില്ലെങ്കിലും ഇതിന്റെ ഫോട്ടോ ലഭ്യമായിട്ടുണ്ട്. മക്കളുടെ സ്‌കൂളിലും പള്ളിയിലും എന്‍.ഐ.ടിയില്‍ പ്രൊഫസറാണെന്നാണ് രേഖപ്പെടുത്തി നല്‍കിയത്. കൂടാതെ പാന്‍കാര്‍ഡിന് അപേക്ഷിക്കുമ്പോഴും ഇതേവിവരംതന്നെ നല്‍കി.

ഷാജുവിന് പങ്കില്ലെന്ന് പോലീസ്

റോയി വധക്കേസില്‍ ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിന് പങ്കില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഷാജുവിന്റെ മൊഴി പലതവണ ശേഖരിച്ചിട്ടുണ്ട്. ഇതില്‍നിന്നൊന്നും ഷാജുവിന്റെ പങ്കിനെക്കുറിച്ച് സൂചന കിട്ടിയിട്ടില്ല. മറ്റു കേസുകളില്‍ പങ്കുണ്ടോ എന്ന ചോദ്യത്തിന് അതുസംബന്ധിച്ച് ഒന്നുംപറയാനാകില്ലെന്നായിരുന്നു മറുപടി.

Content Highlights; Koodathai murder Case,serial murder prompt began from the first lie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented