കൂടത്തായി കേസിലെ ഒന്നാംപ്രതി ജോളിയെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ | ഫയൽചിത്രം | മാതൃഭൂമി
കോഴിക്കോട്: കൂടത്തായ് കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ജോളി ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ച കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് ബി.എ. ആളൂര്‍ വിടുതല്‍ഹര്‍ജി നല്കി. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാന്‍ വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് അപേക്ഷനല്‍കിയത്.
ആത്മഹത്യപ്രവണതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസ് ശ്രമം. കൂട്ടക്കൊലക്കേസിന് ബലമുണ്ടാക്കലാണ് പോലീസിന്റെ ലക്ഷ്യമെന്നും ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് വാദംകേള്‍ക്കാന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഡിസംബര്‍ 17-ലേക്ക് മാറ്റി. ജയില്‍ സൂപ്രണ്ടിന്റെ പരാതിപ്രകാരം കസബ പോലീസാണ് കേസെടുത്തത്. 2020 ഫെബ്രുവരിയില്‍ െകെയിലെ ഞരമ്പുമുറിച്ചനിലയില് ജോളിയെ കോഴിക്കോട് ജില്ലാ ജയിലിലെ ജീവനക്കാര്‍ കണ്ടതായാണ് കേസ്.
മുന്‍ ഭര്‍ത്താവും ബന്ധുക്കളുമടക്കം ആറുപേരെ കൊന്നുെവന്ന കേസുകളില്‍ വിചാരണത്തടവുകാരിയായി ജില്ലാ ജയിലില്‍ കഴിയുകയാണ് ജോളി.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..