'ഞാന്‍ കണ്ടതില്‍ ഏറ്റവും മോശപ്പെട്ടവന്‍, ഒരു ഭാര്യയ്ക്ക് നല്‍കേണ്ട ഒന്നും അയാള്‍ നല്‍കുന്നില്ല...'


ഒരു കുഞ്ഞ് ആകുന്നതിന് മുമ്പേ മരിച്ചുപോയിരുന്നെങ്കില്‍ കുറച്ച് സന്തോഷം. എന്നാല്‍ അതിന്റെ 100 ഇരട്ടി വിഷമം.'

കണ്ണൻ നായർ(ഇടത്ത്) ഐശ്വര്യയുടെയും കണ്ണൻ നായരുടെയും വിവാഹഫോട്ടോ(വലത്ത്)

കൊല്ലം: ചടയമംഗലത്തെ യുവ അഭിഭാഷകയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരേയുള്ള നിര്‍ണായക തെളിവായത് ഡയറിക്കുറിപ്പുകള്‍. ഇട്ടിവ തുടിയന്നൂര്‍ സ്വദേശി ഐശ്വര്യ ഉണ്ണിത്താന്റെ ആത്മഹത്യയിലാണ് ഭര്‍ത്താവും അഭിഭാഷകനുമായ കണ്ണന്‍ നായര്‍ക്കെതിരായ ഡയറിക്കുറിപ്പുകള്‍ ലഭിച്ചത്. ഐശ്വര്യയുടെ ഡയറിയില്‍ ഉടനീളം ഭര്‍ത്താവില്‍നിന്നുള്ള മാനസിക പീഡനത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഇത് കണ്ടെടുത്തതിന് പിന്നാലെയാണ് കേസില്‍ കണ്ണന്‍നായരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഐശ്വര്യയെ ചടയമംഗലത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് കാരണം ഭര്‍തൃപീഡനമാണെന്ന് ഐശ്വര്യയുടെ കുടുംബം പരാതി നല്‍കിയിരുന്നു. ഇതോടെ പോലീസ് അന്വേഷണം നടത്തുകയും ഐശ്വര്യയുടെ ഡയറിക്കുറിപ്പുകള്‍ കണ്ടെടുക്കുകയുമായിരുന്നു.

തന്റെ മരണത്തിന് കാരണം കണ്ണനാണ്, എന്തുസംഭവിച്ചാലും അയാളാണ് ഉത്തരവാദിയെന്നാണ് ഐശ്വര്യ ഡയറിയില്‍ എഴുതിയിരുന്നത്. താലി വലിച്ച് പൊട്ടിച്ചെന്നും ഉപദ്രവമാണെന്നും ഐശ്വര്യ ഡയറിയില്‍ കുറിച്ചിരുന്നു.

ഐശ്വര്യയുടെ ഡയറിയില്‍നിന്നുള്ള ചില ഭാഗങ്ങള്‍:-

'എന്റെ മരണത്തിന് കാരണം കണ്ണന്‍ ആണ്. എനിക്ക് എന്തുസംഭവിച്ചാലും അയാളാണ് ഉത്തരവാദി. എന്നെ അത്രയ്ക്ക് അയാള്‍ ദ്രോഹിക്കുന്നുണ്ട്. മാനസികമായി അത്ര എന്നെ ഉപദ്രവിക്കുന്നു. ആര്‍ക്കും ഇങ്ങനെ വരുത്തരുത്. അന്നേ ഡോക്ടര്‍ പറഞ്ഞതാണ്, കേട്ടില്ല. അത് സത്യമാണ്. അയാള്‍ക്ക് അയാളെ മാത്രമേ ഇഷ്ടമുള്ളൂ. വേറെ ആരെയും ഇഷ്ടമല്ല. ആരുടെയും മനസ് അയാള്‍ക്ക് മനസിലാവില്ല. അയാള്‍ക്ക് കുറേ ധാരണയുണ്ട്. അയാള്‍ അത് വച്ച് സങ്കല്‍പ്പിക്കും. എന്നിട്ട് മറ്റേയാള്‍ അങ്ങനെ ചെയ്തു എന്ന് വരുത്തിതീര്‍ക്കും.

ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും മോശപ്പെട്ടവന്‍ അയാളാണ്. ആരോടും അയാള്‍ക്ക് സ്‌നേഹമില്ല. സ്വന്തം സന്തോഷം മാത്രം. അയാള്‍ എന്റെ സന്തോഷം, ജീവിതം, മനസമാധാനം എല്ലാം നശിപ്പിച്ചു. ഒരു ഭാര്യക്ക് നല്‍കേണ്ട ഒന്നും അയാള്‍ എനിക്ക് നല്‍കുന്നില്ല. ഒരു പെണ്ണ് ആഗ്രഹിക്കുന്ന ഒരു പരിഗണനയോ സ്‌നേഹമോ അയാള്‍ക്ക് നല്‍കാന്‍ സാധിക്കില്ല. അയാള്‍ക്ക് സ്‌നേഹം എന്താണ് എന്ന് അറിയില്ല. എങ്ങനെ സ്‌നേഹിക്കണമെന്നും അറിയില്ല. സ്‌നേഹം കിട്ടാതെ മുരടിച്ച് പോയി മനസ് എന്ന് പറഞ്ഞത് ശരിയാണ്. എന്റെ മരണം കൊണ്ടെങ്കിലും അയാള്‍ക്ക് സ്‌നേഹത്തിന്റെ വില മനസിലാക്കി കൊടുക്കണേ ദൈവമേ.'

'ഓരോ ദിവസം കഴിയുന്തോറും കണ്ണേട്ടന്‍ ഭയങ്കര അഗ്രസീവ് ആകുകയാണ്. എന്നെ കണ്ണേട്ടന്‍ ഉപദ്രവിക്കുന്ന ടൈം ഒന്നും വരുത്തരുതേ. എനിക്ക് എന്തെങ്കിലും പറ്റി പോയാല്‍ കണ്ണേട്ടന്റെ ലൈഫ് പോകും. അത് വേണ്ട. എനിക്ക് നന്നായി വേദനിക്കുന്നു.'

'കഷ്ടം, പുച്ഛം തോന്നും ചില സമയത്തുള്ള പെരുമാറ്റം. എന്തോ ആകട്ടെ, മൈന്‍ഡ് ആക്കണ്ട. ഞങ്ങളുടെ റിലേഷന്‍ വാല്യു തരാത്തോണ്ടല്ലേ. നോ പ്രോബ്ലം. ഇന്ന് അല്ലെങ്കില്‍ നാളെ എല്ലാം മനസിലാകും. ഓകെ. Be cool Be calm

'I Hate this life. ഒരു കുഞ്ഞ് ആകുന്നതിന് മുമ്പേ മരിച്ചുപോയിരുന്നെങ്കില്‍ കുറച്ച് സന്തോഷം. എന്നാല്‍ അതിന്റെ 100 ഇരട്ടി വിഷമം.'

'എന്റെ താലി വലിച്ച് പൊട്ടിച്ചു, ഒരുവിഷമവും ഇല്ല അയാള്‍ക്ക്. ഞാന്‍ വെറുത്ത് പോയി. സന്തോഷമോ സമാധാനമോ ഇല്ല. സ്‌നേഹമില്ല. കെയര്‍ ഇല്ല. കാശു ചോദിച്ചാല്‍ അതുമില്ല. ഞാന്‍ മരണപ്പെട്ടാല്‍ എന്റെ അച്ഛന്റെ അടുത്ത് എന്നെ അടക്കണം'.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: kollam chadayamangalam advocate aishwarya unnithan suicide case her diary notes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented