വിവാഹമോചനം ആവശ്യപ്പെട്ടപ്പോള്‍ ഭയന്നു; സൂരജിന്റെ കുറ്റസമ്മത മൊഴി പുറത്ത്


-

കൊല്ലം: ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജിന്റെ കുറ്റസമ്മത മൊഴി. ഉത്രയെ താന്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും സൂരജ് പോലീസിനോട് സമ്മതിച്ചു.

2020 ജനുവരിയിലാണ് ഉത്രയുടെ കുടുംബം വിവാഹമോചനമെന്ന ആവശ്യത്തിലേക്ക് കടന്നത്. സൂരജിന്റെ ഉപദ്രവവും സാമ്പത്തിക ചൂഷണവും സഹിക്കാതെ വയ്യാതായതോടെയാണ് വിവാഹമോചനത്തിലേക്ക് എത്താന്‍ കാരണം. ജനുവരിയില്‍ ഉത്രയെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ കുടുംബം അടൂരിലെ ഭര്‍തൃവീട്ടിലെത്തി. എന്നാല്‍ അന്ന് സൂരജ് ഇനി പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് പറഞ്ഞ് ഇവരെ അനുനയിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് കൊലപാതകത്തിനുള്ള ആസൂത്രണം തുടങ്ങിയത്.

വിവാഹമോചനം നേടിയാല്‍ ഉത്രയുടെ കുടുംബം നല്‍കിയ പണവും സ്വര്‍ണവും തിരികെനല്‍കേണ്ടിവരുമെന്ന് സൂരജ് ഭയന്നിരുന്നു. ഇതോടെയാണ് ഉത്രയെ കൊലപ്പെടുത്തി കുഞ്ഞിലൂടെ കൂടുതല്‍ പണം സ്വന്തമാക്കാന്‍ തീരുമാനിച്ചത്. ഉത്ര മരിച്ച് കുഞ്ഞ് തന്നോടൊപ്പം ഉണ്ടായാല്‍ ഉത്രയുടെ കുടുംബത്തില്‍നിന്ന് കുഞ്ഞിന്റെ പേരുപറഞ്ഞ് കൂടുതല്‍ പണം കൈക്കലാക്കാനും സൂരജ് ലക്ഷ്യമിട്ടിരുന്നു.

ഉത്രയ്ക്ക് രണ്ടാമത് പാമ്പ് കടിയേറ്റ ദിവസം രാത്രി സൂരജ് വീട്ടിലെ എല്ലാവര്‍ക്കും ജ്യൂസ് ഉണ്ടാക്കി നല്‍കിയിരുന്നു. ഉത്രയ്ക്കും മാതാപിതാക്കള്‍ക്കും സഹോദരനും ജ്യൂസ് നല്‍കിയെങ്കിലും സൂരജ് ഇത് കുടിച്ചിരുന്നില്ല. അതിനാല്‍ ഉത്രയ്ക്ക് നല്‍കിയ ജ്യൂസില്‍ എന്തെങ്കിലും മയക്കുഗുളികയോ മറ്റോ ചേര്‍ത്തിരിക്കാമെന്നാണ് സംശയം. ഇതിനാലാണ് പാമ്പ് കടിയേറ്റിട്ടും ഉത്ര ഉറക്കമുണരാതിരിക്കാന്‍ കാരണമെന്നും കരുതുന്നു. ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

Content Highlights: kollam anchal uthra snake bite murder case; sooraj's confession statement


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented