സ്വര്‍ണമാണെന്ന് കരുതി കള്ളന്‍ മോഷ്ടിച്ചത് മുക്കുപണ്ടം; വെള്ളിപാത്രങ്ങളും മറ്റും ഉപേക്ഷിച്ചു


വിരലടയാള വിദഗ്ധർ ക്ഷേത്രത്തിൽ പരിശോധന നടത്തുന്നു | ഫയൽചിത്രം

കൊടുങ്ങല്ലൂര്‍: തൃക്കുലശേഖരപുരം ക്ഷേത്രക്കവര്‍ച്ച നടത്തിയ മോഷ്ടാവിന് അബദ്ധം പിണഞ്ഞു. സ്വര്‍ണമെന്നുകരുതി മോഷ്ടിച്ചത് സ്വര്‍ണംപൂശിയ അഞ്ച് വലിയ മാലകള്‍. അതേസമയം വിലകൂടിയ വെള്ളികൊണ്ട് നിര്‍മ്മിച്ച പൂജാ പാത്രങ്ങളും മറ്റും ഉപേക്ഷിച്ചാണ് മുക്കുപണ്ടവുമായി മോഷ്ടാവ് കടന്നത്.

വ്യാഴാഴ്ച രാത്രിയാണ് ബൈപ്പാസിനോടുചേര്‍ന്നുള്ള ശ്രീനിവാസ പെരുമാള്‍ കുലശേഖര ആഴ്വാര്‍ ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. പത്തടിയോളം വരുന്ന മതിലിനു മുകളിലുള്ള ഇരുമ്പുകമ്പിവലയുടെ ചെറിയ വാതിലിലൂടെ മരക്കോണിയിലൂടെ താഴേക്കിറങ്ങി ശ്രീകോവില്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്.

ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ ചെന്നൈയില്‍നിന്നെത്തി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പൂശിയ മാലകളാണ് നഷ്ടപ്പെട്ടതെന്നും വിലപിടിപ്പുള്ള വെള്ളി പാത്രങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കണ്ടെത്തിയത്. ക്ഷേത്രത്തിലെ നിരീക്ഷണക്യാമറകള്‍ കേടുവരുത്തിയതിനു പുറമേ കംപ്യൂട്ടറിന്റെ സി.പി.യു.വും നശിപ്പിച്ചിട്ടുണ്ട്.

ഡിസംബര്‍ ഏഴ് മുതല്‍ 11 വരെ നടന്ന ക്ഷേത്രോത്സവത്തില്‍ തിരുവാഭരണങ്ങള്‍ക്കു പുറമേ ഈ സ്വര്‍ണംപൂശിയ മാലകളും അണിയിച്ചിരുന്നു. ഉത്സവം കഴിഞ്ഞ് ഇതെല്ലാം ക്ഷേത്രത്തില്‍ സൂക്ഷിച്ചാണ് ട്രസ്റ്റ് ഭാരവാഹികള്‍ പോയതെന്ന ധാരണയിലാണ് കവര്‍ച്ചയെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍, സ്വര്‍ണംപൂശിയ ആഭരണങ്ങള്‍ മാത്രമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented