കൊലപാതകം നടന്ന സ്ഥലം. ഇൻസെറ്റിൽ കൊല്ലപ്പെട്ട അഖിൽ
തിരുവനന്തപുരം: കൊടുമണ്ണില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ കൊന്നകേസില്‍ പിടിക്കപ്പെട്ട കുട്ടികളെക്കൊണ്ടുതന്നെ മൃതദേഹം കുഴിയില്‍നിന്ന് പുറത്തെടുത്തതിനെതിരേ ബാലാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു.
കുറ്റകൃത്യത്തില്‍ പ്രതികളെന്നു സംശയിക്കുന്നവരാണെങ്കില്പ്പോലും കുട്ടികളെക്കൊണ്ട് മൃതദേഹം പുറത്തെടുപ്പിച്ചത് സംസ്കാരശൂന്യമായ നടപടിയായെന്ന് ബാലാവകാശ കമ്മിഷന് ചെയര്മാന് പി. സുരേഷ് പറഞ്ഞു.
അഖിലിന്റെ (16) മൃതദേഹം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പ്രതികളെന്നു സംശയിക്കുന്ന കുട്ടികളെക്കൊണ്ട് മാന്തി പുറത്തെടുക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാപരമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് കമ്മിഷന് പറഞ്ഞു. സംഭവത്തെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവി, ജില്ലാ കളക്ടര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Content Highlights: kodumon murder investigation; child rights commission booked case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..