
വാളയാർ മനോജ്
കോയമ്പത്തൂര്‍: ജാമ്യത്തില്‍ ഇറങ്ങിയതിനുശേഷം താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ വീണ്ടും ജയിലില്‍ത്തന്നെ കഴിയാന്‍ അനുവദിക്കണമെന്ന് കോടനാട് കേസിലെ പ്രതി. കേസിലെ മൂന്നാം പ്രതി വാളയാര്‍ മനോജാണ് ഊട്ടിയിലെ വിചാരണക്കോടതിയില്‍ അഭിഭാഷകന് മുഖേന അപേക്ഷ സമര്‍പ്പിച്ചത്.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അവധിക്കാല വസതിയായ കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ച- കൊലപാതക കേസുമായി ബന്ധപ്പെട്ട് വാളയാര്‍ മനോജും രണ്ടാം പ്രതിയായ സയണും രണ്ടുതവണയായി വിചാരണത്തടവുകാരായിരുന്നു. രണ്ടാംതവണ കൂട്ടുപ്രതി സയണ്‍ കോടതിയുടെ നിബന്ധനയനുസരിച്ച് ഊട്ടിയിത്തന്നെ തങ്ങി വിചാരണവേളയില്‍ ഹാജരാകുകയും ജാമ്യനിബന്ധന പാലിക്കുകയും ചെയ്യുന്നുണ്ട്.
ഇതേപോലെ വാളയാര്‍ മനോജിന് ജാമ്യം ലഭിച്ചിട്ടും രക്തബന്ധമുള്ള ആളെ ജാമ്യത്തിന് കിട്ടിയിരുന്നില്ല. പലതവണ ജാമ്യയിളവ് നല്‍കിയെങ്കിലും ഒടുവില്‍ ഭാര്യ മാത്രമാണ് ആള് ജാമ്യത്തിന് ഒപ്പിടാന്‍ എത്തിയത്. നവംബര്‍ മാസം ഊട്ടി ജില്ലാകോടതി നല്കിയ ജാമ്യ ഇളവില്‍ ഊട്ടിയില്‍ത്തന്നെ തങ്ങാനും എല്ലാ തിങ്കളാഴ്ചയും കോടതിയില്‍ ഹാജരാവാനും ഉത്തരവിട്ട ശേഷമാണ് മനോജിന് പുറത്തിറങ്ങാന്‍ ആയത്. ഊട്ടിയില്‍ത്തന്നെ തങ്ങാനും തുടര്‍ന്നുള്ള മറ്റു ചെലവുകള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് ജാമ്യം റദ്ദ് ചെയ്ത് വീണ്ടും ജയിലിലേക്കുതന്നെ അയക്കണം എന്നാണ് അപേക്ഷയില്‍ പറയുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..