കുഴല്‍പ്പണ കവര്‍ച്ച: കോഴിക്കോട്ടെ അബ്കാരിയെ ചോദ്യംചെയ്യുന്നു, വിവരം ചോര്‍ത്തിയത് ഡ്രൈവറുടെ സഹായി


By എം.എസ്.ലിഷോയ്/മാതൃഭൂമി ന്യൂസ്

1 min read
Read later
Print
Share

കൊടകര കുഴൽപ്പണ കവർച്ചാക്കേസിലെ പ്രതികൾ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യം | Screengrab: Mathrubhumi News

തൃശ്ശൂർ: കൊടകരയിലെ കുഴൽപ്പണ കവർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ അബ്കാരിയായ ധർമരാജനെ പോലീസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടുനിന്ന് കാറിൽ പണം കൊടുത്തുവിട്ടത് ധർമരാജനാണെന്ന സംശയത്തെ തുടർന്നാണ് പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നത്.

കൊടകരയിൽവെച്ച് വാഹനം തട്ടിയെടുത്ത് പണം കവർന്നതായി ധർമരാജന്റെ ഡ്രൈവറായ ജംഷീറാണ് പോലീസിൽ പരാതി നൽകിയത്. കാറുകളിലെത്തിയ സംഘം വ്യാജ അപകടമുണ്ടാക്കി 25 ലക്ഷം രൂപ കവർന്നു എന്നായിരുന്നു ജംഷീറിന്റെ പരാതി. അതേസമയം, കാറിൽ ഇതിൽകൂടുതൽ പണമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, കാറിൽ പണവുമായി പോകുന്ന വിവരം കവർച്ചാസംഘത്തിന് ചോർത്തി നൽകിയത് ജംഷീറിന്റെ സഹായി റഷീദാണെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഒളിവിൽ പോയ ഇയാൾക്കായും തിരച്ചിൽ തുടരുകയാണ്.

ഏപ്രിൽ മൂന്നിനാണ് കൊടകരയിൽവെച്ച് വ്യാജ വാഹനാപകടമുണ്ടാക്കി കുഴൽപ്പണം തട്ടിയെടുത്തത്. കേസിൽ കഴിഞ്ഞ ദിവസം ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഴൽപ്പണ കവർച്ച പതിവാക്കിയ ക്വട്ടേഷൻ സംഘാംഗങ്ങളാണ് പിടിയിലായത്. അതേസമയം, കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നതായും ഒരു ദേശീയ പാർട്ടി തിരഞ്ഞെടുപ്പിൽ വിനിയോഗിക്കാനായി അയച്ച പണമാണിതെന്നും ആരോപണമുണ്ട്.

Content Highlights:kodakara hawala money robbery case

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
soumya sunil vandanmedu, ci vs navas

7 min

'നൂറുശതമാനം ഉറപ്പായിരുന്നു അത് കള്ളക്കേസാണെന്ന്, സമ്മര്‍ദങ്ങളുണ്ടായി';മെമ്പറും കൂട്ടാളികളും കുടുങ്ങി

Feb 27, 2022


MOBILE PHONE
Premium

8 min

പെന്‍സില്‍പാക്കിങും ലൈക്കടിച്ചാല്‍ പൈസയും,തട്ടിപ്പ് പലവിധം; പരാതി ലഭിച്ചാല്‍ അക്കൗണ്ട് മരവിപ്പിക്കും

Apr 13, 2023


Manson Family Tate–LaBianca murders tragic case of sharon tate Hollywood history crime story
Premium

12 min

പെെശാചികതയുടെ പര്യായമായ മാൻഷൻ കൾട്ട്; ഹോളിവുഡിനെ വിറപ്പിച്ച ഒരു കൂട്ടക്കുരുതിയുടെ കഥ

Mar 6, 2023

Most Commented