ജി.എസ്. നായർ, ശ്രീകാന്ത് ശ്രീധരൻ
കാക്കനാട്: ''എല്ലാവരോടും നല്ല പെരുമാറ്റം, സൗഹൃദത്തോടെയുള്ള ഇടപെടല്‍. അയാള്‍ സ്വന്തം മകളോട് ഇങ്ങനെ ചെയ്യുമോ? എന്തിനാണ് ആ പിഞ്ചു കുഞ്ഞിന്റെ ജീവനെടുത്തത്? ഒന്നും പിടികിട്ടുന്നില്ല'' - വൈഗയും സനു മോഹനും താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റിലെ ശ്രീകാന്ത് ശ്രീധരന് ചോദിക്കുന്നു.
''എന്റെ കുട്ടികള്‍ക്കൊപ്പമാണു വൈഗ വൈകീട്ട് ഫ്ളാറ്റിലെ കുട്ടികളുടെ പാര്‍ക്കില്‍ കളിക്കാന്‍ പോകുന്നത്. അവരുടെ കളിചിരികള്‍ ഇപ്പോഴും മനസ്സില്‍നിന്നു മായുന്നില്ല. മക്കള്‍ ഇടയ്ക്കിടെ വൈഗയ്ക്കെന്താണ് സംഭവിച്ചതെന്നു ചോദിക്കാറുണ്ട്. അവര്‍ക്കു കൊടുക്കാന്‍ മറുപടിയില്ല''- പൂത്തോട്ട എസ്.എന്‍. ലോ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ അദ്ദേഹം പറഞ്ഞു.
ഫ്ളാറ്റിലെ പലര്‍ക്കും എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാവുന്നില്ല. കണ്മുന്നില് ഇത്ര ദുരൂഹമായൊരു കേസ് വന്നതിന്റെ ഞെട്ടലിലാണു പലരും. വൈഗയെ അപായപ്പെടുത്തിയത് സനു മോഹന്‍ ആകല്ലേയെന്ന പ്രാര്‍ഥനയാണു ഫ്ളാറ്റിലെ ഓരോത്തരുടെയും ഉള്ളില്‍.
ഫ്ളാറ്റിലുള്ളവര്‍ക്ക് സനു ഒരു സഹായിയായിരുന്നുവെന്ന് മറ്റൊരു താമസക്കാരനായ ജി.എസ്. നായര്‍ പറഞ്ഞു. സനുവിന് ഇങ്ങനൊരു മുഖമുണ്ടായിരുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് ജി.എസ്. നായര്‍.
കങ്ങരപ്പടി ഫ്ളാറ്റിലെ '6-എ' യിലാണ് സനുവും കുടുംബവും താമസിച്ചത്. ഒരു മുറിയും ഹാളും അടുക്കളയുമുള്ള ചെറിയ ഫ്ളാറ്റ്. അഞ്ചുവര്‍ഷം മുമ്പ് ഭാര്യയുടെ പേരിലാണ് ഈ ഫ്ളാറ്റ് വാങ്ങിയത്.
Content Highlights: kochi vyga death sanu mohan case response of other flat owners
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..