മാർട്ടിൻ ജോസഫ് | Screengrab: Mathrubhumi News
കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി മാര്ട്ടിന് ജോസഫിന്റെ മൂന്ന് കൂട്ടാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ട്ടിനെ കൊച്ചിയില്‍ നിന്നും തൃശൂരിലേക്ക് പോകാന്‍ സഹായിച്ച ശ്രീരാഗ്, ജോണ്‍ജോയ്, ധനേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പിടികൂടിയവരെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. കൂടാതെ സ്വിഫ്റ്റ്, ഇന്നോവ കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ വാഹനങ്ങളിലാണ് ഇവര്‍ ഒളിവില്‍ പോകാന്‍ സഹായം ലഭിച്ചതെന്നുമാണ് വിവരം. കൂടാതെ കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് സഹായം നല്കിയ മൂന്ന് പേരെക്കൂടി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തേക്കും.
അതേസമയം പരാതിക്കാരിയായ യുവതിയുടെ സുഹൃത്തിനെതിരേ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് മാര്ട്ടിന് ജോസഫിനെതിരേയും സുഹൃത്ത് ധനേഷിനെതിരേയും മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുഹൃത്ത് താമസിക്കുന്ന കാക്കനാട്ടെ ഫ്ളാറ്റില്‍ എത്തി യുവതിയുടെ സുഹൃത്തിനെതിരേ മോശമായി പെരുമാറിയെതിനെ തുടര്‍ന്നാണ് കേസ്.
മാര്ട്ടിന് ജോസഫ് തൃശൂരില്‍ തന്നെയുണ്ടെന്ന നിഗമനത്തില്‍ തൃശൂര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Content Highlights: Kochi flat rape case three accomplices of Martin Joseph are in police custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..