രവി പൂജാരി, ലീന മരിയ പോൾ | Photo: Mathrubhumi Archives & Facebook.com|Leena-Maria-Paul-153384219691512l
കൊച്ചി: പനമ്പിള്ളി നഗര്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച തീരും. കഴിഞ്ഞ ദിവസങ്ങളിലായി പൂജാരിയെ ചോദ്യം ചെയ്തതില്‍നിന്ന് കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. പൂജാരിയില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കുകയാണ് അന്വേഷണത്തിന്റെ അടുത്ത ഘട്ടം.
പൂജാരി വെളിപ്പെടുത്തിയ ക്രിമിനല്‍ സംഘങ്ങള്‍ക്ക് കേസുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതിനായുള്ള ശാസ്ത്രീയ തെളിവെടുപ്പ് അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. പൂജാരി കുറ്റം സമ്മതിക്കുകയും പൂജാരിയുടെ ശബ്ദം ബ്യൂട്ടിപാര്‍ലര്‍ ഉടമ ലീന മരിയ പോള്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെ സി.ജെ.എം. കോടതിയില്‍ രവി പൂജാരിയെ ഹാജരാക്കും.
ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് മുമ്പും പിമ്പും പ്രതികള്‍ ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍, ബാങ്ക് ഇടപാടുകള്‍, സഞ്ചരിച്ച സ്ഥലങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
രവി പൂജാരി പേര് വെളിപ്പെടുത്തിയ ചില ഗുണ്ടകളെ വരുംദിവസങ്ങളില്‍ കസ്റ്റഡിയില്‍ എടുത്തേക്കും. കാസര്‍കോട് ബേവിഞ്ചയിലെ മരാമത്ത് കരാറുകാരന് എം.ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരെ വെടിയുതിര്‍ത്ത കേസില്‍ രവി പൂജാരിയെ കാസര്‍കോട് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയേക്കും.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..