മഹേശന്‍ തന്നെ ആത്മഹത്യാക്കുറിപ്പ് പ്രചരിപ്പിച്ചെന്ന് പോലീസ്; അന്വേഷണം തുടങ്ങി


എസ്.എൻ.ഡി.പി. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശന്റെ മരണവാർത്ത അറിഞ്ഞ് കണിച്ചുകുളങ്ങര യൂണിയൻ ഓഫീസിൽ തടിച്ച്കൂടിയ ജനം. ഇൻസെറ്റിൽ മരിച്ച മഹേശൻ.

ആലപ്പുഴ: ആത്മഹത്യയ്ക്കുമുമ്പ് കെ.കെ.മഹേശന്‍ തന്നെയാണ് ആത്മഹത്യാക്കുറിപ്പ് വാട്ട്‌സാപ്പ് ഉള്‍പ്പെടെയുള്ള സമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്ന് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെ 7.30-ന് തന്നെ ആത്മഹത്യാക്കുറിപ്പ് പ്രചരിച്ചിരുന്നു.

കഴിഞ്ഞദിവസം മൈക്രോ ഫിനാന്‍സ് കേസില്‍ മഹേശനെ ചോദ്യംചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.ക്ക് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് മഹേശനോട് ആലപ്പുഴ ക്രൈംബ്രാഞ്ചില്‍നിന്ന് ആവശ്യപ്പെട്ടു. ഇതിന് അടുത്തദിവസമാണ് എസ്.എന്‍.ഡി.പി. യോഗം ഓഫീസില്‍ മഹേശനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.

ക്രൈംബ്രാഞ്ച് ചോദ്യംചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും മഹേശന് ഉത്തരമുണ്ടായിരുന്നില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് പറയുന്നു. ഏതാനുംദിവസംമുമ്പ് ക്രൈംബ്രാഞ്ച് സി.ഐ.ക്കും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.ക്കും മഹേശന്‍ കത്തയച്ചിരുന്നു. ഇതാണ് മഹേശന്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ മരിക്കുന്നതിന് തൊട്ടുമുമ്പ് പ്രചരിപ്പിച്ചത്.

അന്വേഷണം തുടങ്ങി

മാരാരിക്കുളം: കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടങ്ങി. മാരാരിക്കുളം സി.ഐ. എസ്.രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ ആര്‍.ഡി.ഒ. എത്തിയാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്. പോലീസിന്റെ ശാസ്ത്രീയ അന്വേഷണവിഭാഗവും പരിശോധന നടത്തി.

Content Highlights: kk maheshan death; police starts investigation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented