പിടിച്ചെടുത്ത ലഹരിവസ്തുക്കൾ. ഇൻസെറ്റിൽ അറസ്റ്റിലായവർ.
കിഴക്കമ്പലം: ചേലക്കുളത്തെ വാടകവീട്ടില്‍ താമസിച്ച് മയക്കുമരുന്നു വില്പന നടത്തിയിരുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് അന്താരാഷ്ട്ര മയക്കുമരുന്ന് കുറ്റവാളി മലപ്പുറം സ്വദേശി ജാഗിര്‍ അഹമ്മദാണെന്ന് എക്സൈസിനു വിവരം ലഭിച്ചു. ഇയാള്‍ ഒളിവിലാണ്.
ജാഗിര്‍ കോളേജില്‍ മുതിര്‍ന്ന ക്ലാസില്‍ പഠിക്കുന്ന കാലത്താണ്, ആദ്യവര്‍ഷം കോളേജിലെത്തുന്ന വിദ്യാര്‍ഥികളെ ആകര്‍ഷിച്ച് കഞ്ചാവ് ഉപയോഗിപ്പിച്ച് വരുതിയിലാക്കി മയക്കുമരുന്നു കച്ചവടത്തിനു നിയോഗിച്ചിരുന്നത്.
വളരെ സ്നേഹത്തോടെ വിദ്യാര്‍ഥികളെ കൂട്ടുകാരാക്കിയ ശേഷം കഞ്ചാവ് ഉപയോഗിക്കാന്‍ ശീലിപ്പിക്കും. മികച്ച ഭക്ഷണവും പണവും നല്‍കും. തുടര്‍ന്ന് മയക്കുമരുന്നു വില്പനയില് ബന്ധപ്പെടുത്തും. ഇതായിരുന്നു രീതി. ഇത്തരത്തില്‍ ആകര്‍ഷിക്കപ്പെട്ട വിദ്യാര്‍ഥികളാണ് ചേലക്കുളത്തെ മയക്കുമരുന്നു വേട്ടയില്‍ അകപ്പെട്ട് റിമാന്ഡിലായിട്ടുള്ളത്.
ജാഗിര്‍ ആദ്യം കൂട്ടുകാരനാക്കിയത് കോളേജില്‍ ജൂനിയറായിരുന്ന കൊല്ലം വേങ്ങര സിജി ഭവനില്‍ ജിജോ കോശിയെയാണ്. ജിജോയാണ് മറ്റു 3 പേരേയും സംഘത്തില്‍ ചേര്‍ത്തത്.
എക്സൈസ് സ്ക്വാഡ് എത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട ജിജോ കോശിയെ കാക്കനാട് അത്താണിയില്‍ വാടകയ്ക്കെടുത്തിട്ടുള്ള മറ്റൊരു വീട്ടില്‍നിന്നാണ് പിടിച്ചത്. തൃശ്ശൂര്‍ പെരിങ്ങാവ് സ്വദേശി ആനന്ദിനെയും അത്താണിയില്‍നിന്ന് അറസ്റ്റ് ചെയ്തു. ഇതോടെ ചേലക്കുളത്തെ മയക്കുമരുന്നു വേട്ടയില്‍ 5 പേരാണ് റിമാന്‍ഡിലുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..