കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു
കരമന: ബധിരരും മൂകരുമായ ദമ്പതിമാരുടെ ഒരു വയസ്സ് പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പൂജപ്പുര തമലം ചാമവീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന മനോജ്-ഗീതു ദമ്പതിമാരുടെ ഒരു വയസ്സ് പ്രായമായ കുഞ്ഞ് ആദിദേവിനെ തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.
മനോജ് ജോലിക്കു പോയിരുന്നതിനാല്‍ ഗീതുവും ആദിദേവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മൂത്തകുട്ടി മൂന്നുവയസ്സുള്ള അഭിരാം വീടിനു സമീപത്തെ നഴ്സറിയിലായിരുന്നു.
ആദിദേവിനെ കട്ടിലില്‍ കിടത്തിയ ശേഷം ഗീതു ശൗചാലയത്തില്‍ പോയി മടങ്ങിവരുന്നതിനിടെ മുന്‍വശത്തെ വാതില്‍ തള്ളിത്തുറന്ന് രണ്ടുപേര്‍ അകത്തുകയറി. ഇവര്‍ കുട്ടിയെ എടുക്കാന്‍ ശ്രമിച്ചു. തടഞ്ഞ ഗീതുവിനെ കഴുത്തില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി.
മുഖത്ത് മുളകുപൊടി വിതറുകയുംചെയ്തു. താന്‍ അലറിക്കരഞ്ഞപ്പോള്‍ ഇവര്‍ പുറകുവശത്തെ മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടെന്നും ഗീതു പോലീസിന് എഴുതി നല്‍കിയ പരാതിയില്‍ പറയുന്നു.
രണ്ടുപേരില്‍ ഒരാള്‍ പൊക്കം കുറഞ്ഞയാളും മറ്റേയാള്‍ പൊക്കംകൂടിയ ആളുമാണ്. രണ്ടുപേരും ഉത്തരേന്ത്യക്കാരെപ്പോലെയാണെന്നും കണ്ടാലറിയാമെന്നും ഗീതു എഴുതിയിട്ടുണ്ട്.
വന്നവരില്‍ ഒരാള്‍ മുഖം മറയ്ക്കാതെ തലയില്‍ തുണി കെട്ടിയിരുന്നു. ഗീതു ഭയന്ന് നിലവിളിക്കുന്നതു കേട്ടതായി അയല്‍വാസികള്‍ പറഞ്ഞു.
സംഭവമറിഞ്ഞ് കരമന പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിനുസമീപത്തുണ്ടായിരുന്ന ഏതാനും മറുനാടന്‍ തൊഴിലാളികളെ ഗീതുവിനു കാണിച്ചുകൊടുക്കുകയും ചെയ്തു. രണ്ടുപേരും ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ചും ഗീതു പോലീസിനു സൂചനകൊടുത്തു. മതില്‍ ചാടിക്കടന്ന സ്ഥലത്ത് മുളകുപൊടി വീണ് കിടപ്പുണ്ട്. വീട്ടില്‍നിന്ന് പോലീസ് തെളിവുകളും ശേഖരിച്ചിട്ടുണ്ട്.
Content Highlights: kidnapping attempt in karamana thiruvananthapuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..