-
തിരൂർ: സംസ്ഥാനത്തെ ആദ്യത്തെ വനിത എക്സൈസ് ഇൻസ്പെക്ടർ ഒ. സജിതയുടെ സർവീസിലെ സുവർണദിനമായിരുന്നു ബുധനാഴ്ച. ഇൻസ്പെക്ടറായി ചുമതലയേറ്റ് നാളധികമാകുംമുമ്പേ പത്തര ലിറ്റർ മദ്യവുമായി യുവാവിനെ പിടികൂടി.
എക്സൈസ് ഇൻസ്പെക്ടർ പദവിയിലെ കന്നിവേട്ടയായിരുന്നു ഇത്. ഒ. സജിതയും പാർട്ടിയും തിരൂർ ബി.പി. അങ്ങാടി, തെക്കുമുറി ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിനിടയിലാണ് തിരൂർ - ബോയ്സ് ഹൈസ്കൂൾ ബസ് സ്റ്റോപ്പിന് സമീപം വെച്ച് പത്തര ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവിനെ പിടിച്ചത്.
തിരൂർ ബി.പി. അങ്ങാടി തെക്കെ പീടിയേക്കൽ വീട്ടിൽ അൻവർ (39) ആണ് പിടിയിലായത്. ഇയാളെ അറസ്റ്റുചെയ്ത് ജാമ്യത്തിൽവിട്ടു. അന്വേഷണസംഘത്തിൽ പ്രിവന്റീവ് ഓഫീസർ ടി. ദിനേശൻ ,സിവിൽ എക്സൈസ് ഓഫീസർമാരായ കെ.പി. മനോജൻ, കെ. മുഹമ്മദ് അലി, പി. ധനേഷ് ഡ്രൈവർ പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.
Content Highlights:kerala first woman excise inspector caught a youth with illegal liquor
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..